Thursday, March 16, 2017

ടെലിഗ്രാമിൽ സിനിമകൾ ഡൗൺലോഡ് ചെയ്യാൻ ഒരു എളുപ്പവഴി

ടെലിഗ്രാമിൽ സിനിമകൾ ഡൗൺലോഡ്
ചെയ്യാൻ ഒരു എളുപ്പവഴി.

പലർക്കും ടെലിഗ്രാമിൽ ഡൗൺലോഡ് ചെയ്യുമ്പോൾ ഫയൽ ഇടയ്ക്ക് എറർ ആകാറുണ്ട്.അതു പോലെ എത്ര പ്രസന്റേജ് ഡൗൺലോഡ് ആയി എന്നും അറിയാനാകില്ല.ചിലപ്പോൾ ഡേറ്റ പാഴായി പോകാം.അത്തരം അവസ്ഥ നിങ്ങൾക്കുണ്ടായിട്ടുണ്ടെങ്കിൽ മാത്രം തുടർന്ന് വായിച്ചാൽ മതിയാകും.

ആൻഡ്രോയിഡ് ആപ്പ് ഉപയോഗിക്കുന്നവർ പ്ലേ സ്റ്റോറിൽ നിന്ന് ''Plus messenger" എന്ന ആപ്പ് 
ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്യുമ്പോൾ വെരിഫിക്കേഷൻ കോഡ് വരും. ചിലപ്പോൾ കോഡ് SMS ആയോ, ടെലിഗ്രാമിലോ ആകാം വരിക. അത് പ്ലസ് മെസേജ് ആപ്പിൽ apply ചെയ്യുക. അപ്പോൾ ടെലിഗ്രാം പോലെ തന്നെയുള്ള മറ്റൊരു വിൻഡോ ഓപ്പൺ ആകും. ടെലിഗ്രാമിലെ സീക്രട്ട് മെസേജ് ചാറ്റ് ഒഴികെ ബാക്കി എല്ലാം പ്ലസ്സിൽ അതേപടി കാണുവാൻ കഴിയും. ചാനലിൽ നിന്ന് ഏതെല്ലാം സിനിമകളാണോ വേണ്ടത് അത് പ്ലസ്സ് വഴി ക്ലിക്ക് ചെയ്താൽ മതി.
എത്ര പ്രസന്റേജ് ആയി എന്നും  ഡൗൺലോഡ് സ്പീഡ് എത്രയാണെന്നും അറിയുവാൻ കഴിയും.
ഡൗൺലോഡ് കഴിയുമ്പോൾ ഫയലിൽ പ്രസ്സ് ചെയ്താൽ പ്ലേ ഓപ്ഷൻ വരുന്നതാണ്. വന്നില്ലെങ്കിൽ Hold ചെയ്ത് പിടിച്ചാൽ save to download എന്ന ഓപ്ഷൻ വരും. ഇത്രയേ ഉള്ളു കാര്യം. സംശയങ്ങൾ ടെലിഗ്രാമിൽ ചോദിക്കാം. സമയ ലഭ്യതയ്ക്കനുസരിച്ച് മറുപടി നൽകുന്നതാണ്.ഐ ഡി.  @CpcAdmin
നമ്മുടെ സിനിമ ചാനൽ ഐഡി: @CinemaParadisoClub
(This is our channel 👉invite link👈
https://t.me/joinchat/AAAAAEIIZNS60dvqsIxzuw
🎥🎥🎥🎥🎥🎥🎥🎥🎥🎥
For any other queries, contact
@CpcAdmin )

ടിപ്പ്: File Manager ൽ Android എന്ന ഫോൾഡറിന്റെ അകത്തുള്ള org.telegram.plus എന്ന ഫോൾഡർ ഡിലീറ്റ് ചെയ്യുക. ഡേറ്റ സേവ് ചെയ്യാനും ഡൗൺലോഡ് എറർ മാറാനും ഈ വിദ്യ സഹായിക്കും.

നമ്മുടെ സിനിമ ചാനൽ ഐഡി: @CinemaParadisoClub 

Thursday, July 14, 2016

കൈവെള്ളയിൽ ഒതുങ്ങുന്ന ഊബറും ജുഗുനുവും.

കൈവെള്ളയിൽ ഒതുങ്ങുന്ന ഊബറും ജുഗുനുവും.
#Uber #Jugunoo

പലർക്കും അറിയാവുന്ന കാര്യമാണെങ്കിലും അറിയാത്തവർക്ക് വേണ്ടി ഉള്ള ഒരു കുറിപ്പാണിത്.ഈ ഒരു കുറിപ്പ് എറണാകുളത്തുള്ളവർക്കും ഇവിടെ ഒന്നോ രണ്ടോ ദിവസം നിൽക്കുന്നവർക്കും, അതെ പോലെ മറ്റ് മെട്രോകളിലും, കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഉപകരിക്കും.

ഊബറും ജുഗുനുവും  ടാക്സി സർവ്വീസിന്റെ രണ്ട് ആപ്ലിക്കേഷനുകളാണ്. ടാക്സി സർവ്വീസ് എന്ന് കേൾക്കുമ്പോൾ നമ്മൾ മലയാളികൾക്ക് അത്ര പ്രിയങ്കരമായ സംഭവമല്ല .കാരണം അമിതമായ ചാർജുകൾ ഈടാക്കുന്നത് തന്നെ കാരണം.
പക്ഷേ കേരളത്തിൽ ഒരു കിലോമീറ്ററിന് 5 രൂപ നിരക്കിൽ എസി കാറിൽ യാത്ര ചെയ്യണമെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ മാത്രം തുടർന്ന് വായിക്കാം.
uber എന്ന ടാക്സി ആപ്സ്, പ്ലേ സ്റ്റോറിൽ ലഭ്യമാണ്.ഇൻസ്റ്റാൾ ചെയ്തിട്ട് ലൊക്കേഷൻ ഓൺ ചെയ്ത് ഉപയോഗിച്ചാൽ മതിയാകും. നമ്മൾ നിൽക്കുന്നിടത്ത് നിന്ന് പിക്ക് ചെയ്ത് കൊള്ളും. കൊച്ചിയിൽ മിനിമം നിരക്ക് 35 രൂപയും കിലോമീറ്റർ 5 രൂപയും വെയ്റ്റിംങ് ചാർജ് മിനിറ്റിന് 1 രൂപയുമാണ് ചാർജ്.അതായത് ആട്ടോറിക്ഷയിൽ 120 രൂപയുടെ യാത്ര നടത്തുന്ന ദൂരം ഊബറിൽ ,എസി കാറിൽ സഞ്ചരിച്ചാൽ 60/70 രൂപ മാത്രം.
ആട്ടോക്കാരന്റെ കൊള്ളയ്ക്ക് നിന്ന് കൊടുക്കേണ്ട, കാണുന്ന ആട്ടോയിൽ കൈ കാണിച്ച് തളരണ്ട.ഈ ആപ്പ് ഓൺ ചെയ്യുക. പിക്/ഡ്രോപ് ലൊക്കേഷൻ എൻറർ ചെയ്യുക .അത്ര മാത്രം. കൂടുതൽ ചോദ്യങ്ങളോ കഴുത്തറപ്പൻ ചാർജോ ഇല്ല എന്നതാണ് uber Taxi യുടെ ഗുണം. ഇതൊക്കെ കഴിഞ്ഞ കുറെ കാലങ്ങളായി ഞാൻ അനുഭവിക്കുന്ന കാര്യങ്ങളാണ്.തിരക്കേറിയ നഗരത്തിൽ സുരക്ഷിതമായി, വളരെ ചിലവ് കുറഞ്ഞ യാത്രയാണ് ഊബർ നൽകുന്നത്. ഊബർ ഗുജറാത്ത്, ഡെൽഹി, മുംബൈ, നാഗ്പൂർ, ബാംഗ്ലൂർ, ചെന്നെ, കൽക്കട്ട തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സർവ്വീസ് ഉണ്ട്.അത് വഴി അവിടെയൊക്കെ പോയാലും ഭാഷ പ്രശ്നമാകാതെ, കഴുത്തറുപ്പൻ ടാക്സി ചാർജ് ഭയക്കാതെ യാത്ര ചെയ്യാൻ കഴിയും. ഡ്രൈവറുടെ ഫോട്ടോ, ഫോൺ നമ്പർ, ഏത് വാഹനം, അതിന്റെ നമ്പർ എല്ലാം നമ്മുടെ മൊബൈലിൽ ലഭ്യമാണ്. അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ  ട്രാക്ക് ചെയ്യാനും ലൊക്കേഷൻ സെന്റ് ചെയ്യാനുമൊക്കെ UBER ൽ സൗകര്യമുണ്ട്.
കേരളത്തിന് പുറത്ത് KM 4 രൂപ മാത്രമാണ്.
ആദ്യമായി ഉപയോഗിക്കുന്നവർ "hussainn96ue " എന്ന കോഡ് Promo എന്ന ഓപ്ഷനിൽ ആഡ് ചെയ്താൽ  150 രൂപ വരെയുള്ള ആദ്യ റൈഡ് ഫ്രീ ആയിരിക്കും.

ജുഗുനു (Jugunoo).

ഇതൊരു ആട്ടോ സർവ്വീസാണ്.കേരളത്തിലെ മെട്രോ കളിലെ ആട്ടോറിക്ഷ തൊഴിലാളികളുടെ മോശം ആറ്റിറ്റ്യൂഡ് കാരണം മാത്രം ഇവിടെ വേര് പിടിച്ച സർവ്വീസാണ് ഊബർ.അത് വന്നതോട് കൂടി നല്ല രീതിയിൽ ജോലി ചെയ്തിരുന്ന ആട്ടോറിക്ഷാക്കാർക്കും പണി കിട്ടി. അങ്ങിനെ ആട്ടോറിക്ഷക്കാരുടെ വക സംഭാവനയാണ്  ജുഗുനു. ജുഗുനു തരക്കേടില്ലാത്ത സർവ്വീസാണ്. മൊബൈൽ ആപ്പ്സ് വഴി ആട്ടോറിക്ഷ, വിളിപുറത്തു വരുന്ന മാജിക്ക് ആണ് ജുഗുനുവിന്റേത്. കിലോമീറ്റർ4 രൂപ നിരക്കിൽ ആണ് ഈടാക്കുന്നത്. മിനിമം ചാർജ് 15 രൂപയും വെയിറ്റിംഗ് ചാർജ് 1 രൂപയും മാത്രം.!
കേരളത്തിന് പുറത്തും ജുഗുനു ലഭ്യമാണ്. ബാഗ് പായ്ക്കിംഗ് യാത്രകളിൽ എനിക്ക് ഏറെ പ്രയോജനം ഉണ്ടായ സർവ്വീസാണ് ജുഗുനുവിന്റേത്.കേരളത്തിന് പുറത്ത് 3 രൂപ നിരക്ക് മാത്രം. ഒറീസയിൽ എത്തിയപ്പോൾ ഒറിയ അറിയാത്ത എനിക്ക് ഒരു പാട് ഉപകാരപ്പെട്ടതാണ് ജുഗുനു.ആദ്യമായി ഉപയോഗിക്കുന്നവർ
"HUSSAIN738199" എന്ന കോഡ് പ്രമോ ഓപ്ഷനിൽ ഉപയോഗിച്ചാൽ 50 രൂപ വരെയുള്ള ആദ്യ റൈഡ് സൗജന്യമായിരിക്കും.

ഓല, മേരു, Bകാബ് തുടങ്ങിയ കുറെ ടാക്സി സർവ്വീസ് ഉണ്ടെങ്കിലും ഏറ്റവും നല്ലതും ലാഭകരവും പ്രയോജനകരവുമെന്ന് എനിക്ക്
അനുഭവത്തിൽ നിന്ന് നല്ലത് എന്ന് തോന്നിയതുമാണ് പങ്ക് വെച്ചത്.

നല്ല ഒരു സർവ്വീസ് നിങ്ങൾക്കും പ്രയോജനമാകട്ടെ എന്ന് കരുതിയതിനാൽ
 മാത്രമാണ് ഇവിടെ പരിചയപ്പെടുത്തിയത് എന്നറിയിക്കട്ടെ. സംശയങ്ങൾ ചോദിച്ചാൽ  സമയക്രമം പോലെ പറഞ്ഞു തരാം.

Uber download Link: https://get.uber.com/envelope/hussainn96ue/

# പോസ്റ്റ് അടിച്ച് മാറ്റാതെ ഷെയർ ചെയ്ത് മാത്രം സഹകരിക്കുക. :)Saturday, October 11, 2014

അഡോബ് ഫോട്ടോഷോപ്പ് ഇനിമുതല്‍ മൊബൈലിലും


ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നവര്‍ക്കും കൂടുതല്‍ അറിയാത്തവര്‍ക്കും വളരെ ഉപകാരമുള്ള ഒരു അപ്ലിക്കേഷന്‍ ആണിത് .. മൊബൈല്‍ വഴി ഫോട്ടോഷോപ്പ് ഉപയോഗിക്കാന്‍ കഴിയുക എന്നത് പലരും സ്വപ്നം കണ്ടിരുന്ന കാര്യമായിരുന്നു.ഇപ്പോള്‍ ഫോട്ടോഷോപ്പ് മൊബയില്‍ വേര്‍ഷന്‍ ഇറക്കിയിട്ടുണ്ട്.പക്ഷെ കാശ് മുടക്കേണ്ടി വരും.ഗൂഗിള്‍ പ്ലേ വഴി 9.99USDകൊടുക്കേണ്ടി വരും . 


പക്ഷെ നമ്മള്‍ മലയാളി ആയതു കൊണ്ടും കാശ് മുടക്കി ഇതൊന്നും മേടിക്കാത്തവര്‍ ആയതു കൊണ്ടും ആ ഏരിയയില്‍ പോകില്ല. അങ്ങിനെ ഉള്ളവര്‍ക്ക് വേണ്ടി (ഞാന്‍ ഉള്‍പ്പടെ :p) ആണ് താഴെ ഫ്രീ ആയിട്ട് കിട്ടാവുന്ന സെറ്റപ്പ് റെഡി ആക്കിയിരിക്കുന്നത്.താഴെ ഉള്ള ലിങ്കില്‍ പോയി ഫ്രീ ആയി തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നതാണ്.


ദാ ഇവിടെ പോയി ഡൌണ്‍ലോഡ് ചെയ്യുക.ആപ്സ് മൊബയിലില്‍ കോപ്പി പേസ്റ്റ് ചെയിതു ഇന്സ്ടാല്‍ /റണ്‍ ചെയ്യുക.അത്ര മാത്രം J

NB: ഏതെങ്കിലും തരത്തില്‍ ഡൌണ്‍ ലോഡ് ചെയ്യാന്‍ കഴിയുന്നില്ലയെങ്കില്‍ മെയില്‍ ഐ.ഡി തന്നാല്‍ APK ഫയല്‍ അയച്ചു തരുന്നതാണ്. :)
സംശയങ്ങള്‍ ഇവിടെയോ മെയില്‍ വഴിയോ ചോദിക്കാവുന്നതാണ്.
മെയില്‍ : nellikkalplr@gmail.com 

പുതിയ പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ ലഭിക്കാൻ