Friday, April 8, 2011

Google Translate ഉപയോഗിച്ച് ഭാഷകള്‍ എളുപ്പത്തില്‍ പഠിക്കാനും കൈകാര്യം ചെയ്യാനും സാധിക്കും

Google Translate ഉപയോഗിച്ച് ഭാഷകള്‍ വളരെ എളുപ്പത്തില്‍ പഠിക്കാവുന്നതാണ്.അതെ ഇക്കാര്യത്തില്‍ സംശയം വേണ്ട . ഇത് നല്ലൊരു ടീച്ചിംഗ് എയ്‌ഡ് തന്നെയാണ്.പലതും ഈ ടൂള്‍ ഉപയോഗിച്ച് ഭാഷാ‍ അദ്ധ്യാപകര്‍ക്ക് ചെയ്യുവാനാകും .ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഒരു മള്‍ട്ടിമിഡിയ റൂമില്‍ എല്‍ .സി .ഡി പ്രൊജക്ടര്‍ ഉപയോഗിച്ച് ധാരാളം കുട്ടികളെ ഈ രീതിയില്‍ പരിശീലിപ്പിക്കാനാകും .ഇംഗ്ലീഷ് ഉച്ചാരണം ശരിയാക്കാം,ഹിന്ദി പഠിക്കാം,മറ്റുഭാഷകളും ശരിയായി പഠിക്കാം എഴുതാം .മലയാളം മീഡിയം കുട്ടികള്‍ക്കാവശ്യമായ അറബിക് , ഉറുദു എന്നീ ഭാഷകളും ഇതില്‍ ഉണ്ട് .വിവിധ ഭാഷകളില്‍ ( യൂറോപ്യന്‍ ഭാഷകളില്‍ ) ഉള്ള ഉച്ചാരണ സമാനത / വ്യത്യാസങ്ങള്‍ മനസ്സിലാക്കാം.

Google Translate പേജില്‍ എത്തുന്നതിനായി ഇവിടെക്ലിക്കുക.ഇപ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്നത് പോലെ ഒരു വിന്‍ഡോ ലഭിക്കും

ഇനി ഏത് ഭാഷയില്‍ നിന്ന് ഏതിലേക്കാണ് വിവര്‍ത്തനം ചെയ്യേണ്ടത് എന്ന ഭാഗത്ത് ( From ......To) English To Hindi സെലക്ട് ചെയ്യുക. അതിനുശേഷം ഇംഗ്ലീഷില്‍ ഒരു വാക്കോ വാചകമോ ടൈപ്പ് ചെയ്യുക. തുടര്‍ന്ന് Translate ടാബില്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ ഇടതുഭാഗത്ത് Translate ചെയ്തു വന്നീട്ടുണ്ടാകും . ഇങ്ങനെ Translate ചെയ്തു വന്ന ഭാഗത്തിനു താഴെയുള്ള Listen ടാബില്‍ ക്ലിക്ക് ചെയ്യൂ. അപ്പോള്‍ ആ ഭാഷയിലെ ഉച്ചാരണം നമുക്ക് കേള്‍ക്കാം

. ഇനി നാം ടൈപ്പ് ചെയ്തതിനു താഴെയുള്ള Listen ടാബില്‍ ക്ലിക്ക് ചെയ്താല്‍ ടൈപ്പ് ചെയ്ത ഭാഷയിലെ ഉച്ചാരണം നമുക്ക് കേള്‍ക്കാം.ഇതുപോലെ പല പദങ്ങളും നമുക്ക് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാം .

No comments:

Post a Comment

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .