Wednesday, August 10, 2011

ഫേസ്‌ബുക്കില്‍ സുരക്ഷിതമായി ബ്രൌസ് ചെയ്യുന്നതെങ്ങിനെ ...?


ഫേസ്‌ബുക്ക്‌ ആക്കൗണ്ട്‌ സുരക്ഷിതമാണോ? ഈ ചോദ്യത്തിന്‌ അല്ല എന്നായിരിക്കും വിദഗ്‌ദ്ധര്‍ നല്‍കുന്ന ഉത്തരം. ഗൂഗിള്‍ അക്കൗണ്ടിനെ അപേക്ഷിച്ച്‌ ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്‌. എന്നാല്‍ സുരക്ഷിതമായി ബ്രൗസ്‌ ചെയ്യാനുള്ള ഓപ്‌ഷന്‍ ഫേസ്‌ബുക്ക്‌ തന്നെ നല്‍കുന്നുണ്ട്‌. പക്ഷെ ഇത്‌ അധികമാര്‍ക്കും അറിയില്ലെന്ന്‌ മാത്രം. ഈ സൗകര്യം ലഭ്യമാകുന്നത്‌ എച്ച്‌ടിടിപിഎസ്‌ സ്‌റ്റാന്‍ഡേര്‍ഡിലാണെന്ന്‌ ഓര്‍ക്കുക. ഇതിനായുള്ള സെറ്റിംഗ്‌സ്‌ മാന്വലായി ചെയ്യുകയും വേണം.


ആദ്യം ഫേസ്‌ബുക്കില്‍ കയറി അക്കൗണ്ടിലേക്ക്‌ പോകുക. അവിടെ അക്കൗണ്ട്‌ സെറ്റിംഗ്‌സ്‌ വഴി സെക്യൂരിറ്റിയിലേക്ക്‌ പോകണം. സെക്യൂരിറ്റിയില്‍ സെക്യൂര്‍ ബ്രൗസിംഗ്‌ എന്ന ഓപ്‌ഷന്‍ ഡിസേബിള്‍ ആയിരിക്കും അത്‌ ക്‌ളിക്ക്‌ ചെയ്‌ത്‌ ആക്‌ടിവേറ്റ്‌ ചെയ്‌ത്‌ സേവ്‌ ചെയ്‌താല്‍ മതി. വളരെ സുരക്ഷിതമായി ബ്രൗസ്‌ ചെയ്യാനാകുമെങ്കിലും ഇതിന്‌ രണ്ട്‌ പോരായ്‌മകളുണ്ട്‌. ബ്രൗസിംഗിന്‌ വേഗത കുറവായിരിക്കും. ചില ഫേസ്‌ബുക്ക്‌ ഫംങ്‌ഷനുകള്‍ ഇതില്‍ ലഭിക്കുകയുമില്ല. അതുകൊണ്ട്‌ സുരക്ഷയെക്കുറിച്ച്‌ ആശങ്കയുള്ളവര്‍ മാത്രം ഈ രീതി പരീക്ഷിച്ചാല്‍ മതി.

No comments:

Post a Comment

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .