Tuesday, January 3, 2012

ബ്രൌസറുകളില്‍ നിന്നും ബുക്ക്‌മാര്‍ക്കുകള്‍ ഇമ്പോര്‍ട്ട് & എക്സ്പോര്‍ട്ട് ചെയ്യാന്‍ Transmute

ഒരു പുതിയ ബ്രൌസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനിടയില്‍ മറ്റുള്ള ബ്രൌസറില്‍ നിന്നും നിങ്ങള്ക്ക് ബുക്ക്‌മാര്‍ക്കുകളോ ഫേവറെറ്റുകളോ തിരഞ്ഞെടുക്കാനുള്ള ഒപ്ഷനുണ്ടാകും.എന്നാല്‍ അത് ഇന്‍സ്റ്റലേഷന്‍ ടൈമില്‍ പരിമിതമായിരിക്കും.മറ്റു ബ്രൌസറില്‍ നിന്നും ബുക്ക്‌മാര്‍ക്കുകള്‍ ഇമ്പോര്‍ട്ട് ചെയ്യാന്‍ എല്ല്ല ബ്രൌസറുകളും സഹായിക്കില്ല.എന്നാല്‍ Transmute സോഫ്റ്റ്‌വെയര്‍,ബുക്ക്‌മാര്‍ക്കുകളും,ഫേവറെറ്റുകളും ഇമ്പോര്‍ട്ട് ചെയ്യുവാനും എക്സ്പോര്‍ട്ട്‌ ചെയ്യുവാനും നിങ്ങളെ സഹായിക്കും.ഇതൊരു ഫ്രീ സോഫ്റ്റ്‌വെയര്‍ ആണ്..Transmute ഒരു ബുക്ക്‌മാര്‍ക്ക് കണ്‍വേര്‍ട്ടര്‍ ആണ്.ഏറ്റവും പുതിയ വെബ്‌ ബ്രൌസറുകളില്‍ നിന്നും(Google Chrome, Mozilla Firefox, Microsoft Internet Explorer or Opera) ബുക്ക്‌മാര്‍ക്കുകളും,ഫേവറെറ്റുകളും ഇമ്പോര്‍ട്ട് ചെയ്യുവാനും എക്സ്പോര്‍ട്ട്‌ ചെയ്യുവാനും ഇത് നിങ്ങളെ സഹായിക്കും.ബുക്ക്‌മാര്‍ക്സ് ,റൂട്ട് ഫോള്ഡറിലോ അല്ലെങ്കില്‍ മറ്റു ഫോള്ഡറിലോ എക്സ്പോര്‍ട്ട് ചെയ്യാവുന്നതാണു. മാത്രവുമല്ല ഇതിനെ ബാക്ക് അപ്പ്‌ ചെയ്യാവുന്നതാണ് .ഡൌണ്‍ലോഡ്  ചെയ്യുവാന്‍ ഇവിടെ ക്ലിക്കുക 

No comments:

Post a Comment

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .