Monday, April 22, 2013

നിങ്ങളുടെ വിന്‍ഡോസ്‌ XP സർവ്വീസ് പായ്ക്ക് 2 ല്‍ നിന്നും സർവ്വീസ് പായ്ക്ക് 3 ലേക്ക് Installation ഇല്ലാതെ മാറ്റാം

 ഇപ്പോൾ ഇറങ്ങുന്ന പല  സോഫ്റ്റ്‌വെയറുകളും ഗെയിംസുകളും വിന്‍ഡോസ്‌ XP സര്‍വീസ് പായ്ക്ക് 2 ല്‍ വര്‍ക്ക്‌ ചെയ്യില്ല.അതിനായി  വിന്‍ഡോസ്‌ XP സര്‍വീസ് പായ്ക്ക് 2 ല്‍ നിന്നും സര്‍വീസ് പായ്ക്ക് 3 ലേക്ക് മാറ്റേണ്ടി വരും .പലപ്പോഴും Installation ചെയ്യുമ്പോൾ എറർ വരുകയും ചെയ്യും . നമുക്ക് Installation ചെയ്യാതെ തന്നെ സര്‍വീസ് പായ്ക്ക് 2 ല്‍ നിന്നും സര്‍വീസ് പായ്ക്ക് 3 ലേക്ക് മാറ്റുന്ന വിദ്യ ആണിത് . 


1 . ആദ്യമായി Start -> Run തുറക്കുക.
2 . അതില്‍ "regedit " എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
3 .അതില്‍ നിന്ന് താഴെ ചിത്രത്തില്‍ കാണുന്ന പോലെ HKEY_LOCAL_MACHINE\SYSTEM\ CurrentControlSet\ Control\ Windows എന്നതു തുറക്കുക.


4 . CSDVersion എന്നതിന്റെ വാല്യൂ 200 എന്നത് 300 എന്നാക്കി മാറ്റുക.


5 . registry എഡിറ്റര്‍ ക്ലോസ്‌ ചെയ്യുക.
6 . കമ്പ്യൂട്ടര്‍ റീബൂട്ട് ചെയ്ത ശേഷം നിങ്ങളുടെ വിന്‍ഡോസ്‌ XP സര്‍വീസ് പായ്ക്ക് 2 ല്‍ നിന്നും സര്‍വീസ് പായ്ക്ക് 3 ലേക്ക് മാറിയിട്ടുണ്ടാകും.


(നമ്മുടെ  Operating System  കാഴ്ച്ചയില്‍ ഒരു മാറ്റവും ഇത് ഉണ്ടാക്കില്ല. പക്ഷെ My Computer ന്റെ Properties എടുത്തു നോക്കിയാല്‍ വെര്‍ഷന്‍ സര്‍വീസ് പായ്ക്ക്  മാറിയതായി കാണാം.) 

1 comment:

  1. നല്ല അറിവ് , തുടരുക ,ഭാവുകങ്ങൾ

    ReplyDelete

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .