Thursday, April 21, 2011

വിന്‍ഡോസ് ഇവന്‍റ്സില്‍ സ്വന്തം സൌണ്ട്



മൊബൈല്‍ ഫോണിലെ റിങ് ടോണ്‍ മാറ്റുന്നതുപോലെ വിന്‍ഡോസ് ഡീഫോള്‍ട്ട് സൌണ്ട് സ്കീം നമ്മുടെ ഇഷ്ട്ടാനുസരണം മാറ്റാന്‍ സാധിക്കും.വിന്‍ഡോസിലെ ഇവന്‍റുകളിലും പ്രോഗ്രാമുകളിലും പ്രസ്തുത സൌണ്ട് അപ്ലൈ ചെയ്യാനും കഴിയും. ഇത്തരത്തില്‍ ഇഷ്ടഗാനങ്ങള്‍,സിനിമകള്‍ തുടങ്ങിയവ വിന്‍ഡോസ് ഇവന്‍റ്സ് സൌണ്ടായി ആഡ് ചെയ്യാം.ഇതിലൂടെ കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ നമ്മുടെ ശബ്ദം കേള്‍ക്കാം.അതിനായി ആദ്യം ശബ്ദം റെക്കോര്‍ഡ് ചെയ്ത് വിന്‍ഡോസ് മീഡിയാ ഫോള്‍ഡറില്‍ സേവ് ചെയ്യുക.
താഴെപ്പറയുന്ന സ്റ്റെപ്പുകളിലൂടെ വിന്‍ഡോസിലെ ഡീഫോള്‍ട്ട് സൌണ്ട് സെറ്റിങ്ങ്സ് എഡിറ്റ് ചെയ്യാം.
(ഇവിടെ വിന്‍ഡോസ് 7 ആണുപയോഗിച്ചിരിക്കുന്നത്.)
Start–>Control Panel–>Hardware and Sound–>Sound
സെലക്ട് ചെയ്യുക. (ചിത്രം-1 ശ്രദ്ധിക്കുക)
Control Panel
തുടര്‍ന്ന് സൌണ്ട് ഡയലോഗ് ബോക്സ് ദ്യശ്യമാകും.ഇതിലെ Sounds ടാബ് ക്ലിക്ക് ചെയ്യുക.
Hardware and Sound
Sound Scheme-ല്‍ Save as ഡയലോഗ് ബോക്സില്‍ നാം സെറ്റ് ചെയ്യുന്ന Favorites സ്കീമിന്‍റെ പുതിയ പേര്‌ ടൈപ്പ് ചെയ്ത് Ok അമര്‍ത്തുക.
Sound
“Program Events”നു താഴെയുള്ള Event സെലക്ട് ചെയ്ത് വിന്‍ഡോസ് മീഡിയാ ഫോള്‍ഡറില്‍ നിന്നും പുതിയ സൌണ്ട് ഫയല്‍ കൂട്ടിച്ചേര്‍ക്കാനായി Browse ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
വിന്‍ഡോസ് മീഡിയാ ഫോള്‍ഡറിന്‍റെ ഡീഫോള്‍ട്ട് പാത്ത്  = C:\Windows\Media. എന്നാണ്‌.
ഇപ്പോള്‍  Favorit സൌണ്ടുകളോടു കൂടിയ Customized Sound Scheme ക്രിയേറ്റ് ചെയ്തിരിക്കുകയാണ്‌.
ഇനി സൌണ്ട് ലോഡ് ചെയ്യാനായി Open ബട്ടണില്‍ ക്ലിക്കുക.
കുറിപ്പ്: ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഫയലുകള്‍ .Wav ഫോര്‍മാറ്റിലായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.
MP3,avi,Mp4 എന്നീ ഫോര്‍മാറ്റിലുള്ള ഫയലുകളെ ഏതെങ്കിലും മീഡിയ കണ്‍വെര്‍ട്ടര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വേവ് ഫോര്‍മാറ്റിലേക്ക് കണ്‍വെര്‍ട്ട് ചെയ്താല്‍ മാത്രമേ ഈ ആവശ്യത്തിനായി ഉപയോഗിക്കാനാവൂ.


No comments:

Post a Comment

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .