Monday, April 25, 2011

എന്‍ഡോസള്‍ഫാന്‍.......പഠിച്ചതൊന്നും പോര പോലും...


എന്റൊസള്‍ഫാനേ കുറിച്ച് കൂടുതല്‍ പഠനം നടത്താതെ അത് നിരോധിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്റൊസല്ഫനെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ്‌ നേടാന്‍ ആണ് ഇവരുടെ ശ്രമം എന്ന് തോന്നുന്നു. കുറെ വര്‍ഷങ്ങള്‍കൊണ്ട് പഠിക്കുന്നതല്ലേ. ഇനിയും പഠിപ്പ് തീര്‍ന്നില്ലേ. ഡല്‍ഹിയിലെ എയര്‍കണ്ടിഷന്‍ റൂമുകളില്‍ ഇരുന്നു "പഠിക്കുന്ന" ഇക്കൂട്ടര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, എന്റൊസള്‍ഫാന്‍ ഇരകളെ ഒന്ന് കാണാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ പഠിപ്പ് "പണം" ഉണ്ടാക്കാന്‍ ഉള്ളതാണ് എന്ന് ഉറപ്പ്. സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ എന്റൊസള്‍ഫാന്‍ അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അല്‍ഭുതപ്പെടെണ്ട...!!!

കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന്‍ ലോബിയുടെ പിടിയിലാണ് എന്ന് കൊണ്ഗ്രെസ്സ് നേതാവ് വി.എം സുധീരന്‍. നിരോധത്തിനെതിരായി നിലപാടെടുക്കുന്ന കൃഷി മന്ത്രാലയത്തെ സംരക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു..


നശിച്ച കാസര്‍കോടിന്റെ അഭിപ്രായം കണക്കിലെടുത്തല്ല എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതെന്ന്
കീടനാശിനി അനുകൂല സംഘടനയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആന്ധ്ര ക്കാരന്‍ പി ചെംഗല്‍ റെഡ്ഡി രംഗത്ത്. കൃഷി മന്ത്രി ശരത് പവാറില്‍ നിന്ന് ഈ എന്റൊസള്‍ഫാന്‍ വിരുദ്ധ നിലപാട് ഒരിക്കലും എടുക്കുകില്ല എന്ന ഉറപ്പ്‌ തനിക്ക്‌ കിട്ടിയിട്ടുണ്ടെന്നും ചെങ്കല്‍ റെഡ്ഡി. ഇവരെയൊക്കെ എന്റൊസല്ഫാനില്‍ മുക്കി കൊല്ലുകയാണ് വേണ്ടത്..;

ഇരകളെ നിങ്ങള്‍ പൊറുക്കുക... വേട്ടക്കാര്‍ ആണ് നിങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

------

പിന്‍കുറിപ്പ്:

(കാസര്‍കോട്ടെ ഓരോ ദുരന്ത ബാധിതനും എന്റെ സഹോദരര്‍ ആണ്. അവരുടെ വേദന എന്റെതുമാണ്. അതിനാല്‍ എന്‍ഡോസല്ഫാനെതിരെ ആര് കൊടി പിടിച്ചാലും ഞാന്‍ അവര്‍ക്കൊപ്പം കൂടും. എന്നിട്ട് ഉറക്കെ വിളിച്ചു പറയും BAN ENDOSULFAN)

No comments:

Post a Comment

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .