Wednesday, June 1, 2011

കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങള്‍



*കമ്പ്യൂട്ടര്‍ പൂര്‍ണ്ണമായും ബൂട്ട് ചെയ്തതിനു ശേഷം മാത്രം ആപ്ലിക്കേഷനുകള്‍ ഓപ്പണ്‍ ചെയ്യുക.


*ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്തതിനു ശേഷം റിഫ്രഷ് ചെയ്യുന്നത് മെമ്മറിയില്‍  നിന്ന് ഉപയോഗത്തിലില്ലാത്ത ഫയലുകള്‍ നീക്കം ചെയ്യാന്‍ ഉപകരിക്കും.


*ഡെസ്ക്ടോപ്പ് വാള്‍പേപ്പര്‍ ആയി ഉപയോഗിക്കുന്ന ചിത്രങ്ങളുടെ ഫയല്‍ വലിപ്പം കൂടാതിരിക്കാന്‍ ശ്രമിക്കുക.


*ഡെസ്ക്ടോപ്‌ ഷോര്‍ട്ട്കട്ട് ഐക്കണുകള്‍ കൊണ്ട് നിറക്കാതിരിക്കുക. ഓരോ ഷോര്‍ട്ട്കട്ടും 500bytes വരെ മെമ്മറി ഉപയോഗിക്കും.


*റീ-സൈക്കിള്‍ ബിന്‍ കൃത്യമായ ഇടവേളകളില്‍ കാലിയാക്കാന്‍ ശ്രദ്ധിക്കുക.


*താല്‍കാലിക ഇന്റര്‍നെറ്റ്‌ ഫയലുകള്‍ (Temporary Internet Files) കൃത്യമായ ഇടവേളകളില്‍ ഡിലീറ്റ് ചെയ്യുക.


*രണ്ട് മാസത്തിലൊരിക്കല്‍ ഹാര്‍ഡ് ഡിസ്ക് ഡീഫ്രാഗ്മെന്റ്ചെയ്യുക.ഇത് ഫയലുകളെ അടുക്കും ചിട്ടയായും ക്രമീകരിക്കുകയും അതുവഴി ആപ്ലിക്കേഷനുകള്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും.


*ഹാര്‍ഡ് ഡിസ്കിനെ രണ്ട് പാര്‍ട്ടീഷന്‍(Partitions) ആക്കി തിരിക്കുകയും, വലിയ ആപ്ലിക്കേഷനുകളെ (ഉദാ: 3Dസ്റ്റുഡിയോ, ഫോട്ടോഷോപ്) രണ്ടാമത്തെ പാര്‍ട്ടീഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുക. റാം ഫുള്‍ ആയി യൂസ് ചെയ്യുന്ന സമയത്ത് വിന്‍ഡോസ് ബൂട്ടിങ്ങ് പാര്‍ട്ടീഷനിലെ ഫ്രീ സ്പേസ് വിര്‍ച്വല്‍ മെമ്മറിക്ക് വേണ്ടി യൂസ് ചെയ്യും. അതു കൊണ്ട് ബൂട്ടിങ്ങ് പാര്‍ട്ടിഷന്‍ (മിക്കവാറും C ഡ്രൈവ്) ഫ്രീ ആക്കി ഇട്ടാല്‍ കമ്പ്യൂട്ടറിനു നല്ല പ്രവര്‍ത്തനക്ഷമത ലഭിക്കും.


*പുതിയ ആപ്ലീക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Tray Icon എന്ന ഒപ്ഷന്‍ ഡിസേബിള്‍ ചെയ്യുക.വിന്‍ഡോസ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ആപ്ലിക്കേഷനും സ്റ്റാര്‍ട്ട് ചെയ്യുക എന്ന ഒപ്ഷനും ഡിസേബിള്‍ ചെയ്യുക. ഇനി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഈ ഓപ്ഷന്‍ ചോദിക്കുന്നില്ലെങ്കില്‍ പിന്നീട് ആപ്ലിക്കേഷന്റെ പ്രിഫറന്‍സ്(Preference) അല്ലെങ്കില്‍ സെറ്റിങ്സില്‍ പോയാല്‍ ഇത് നീക്കം ചെയ്യാന്‍ സാധിക്കും. ഇതും സിസ്റ്റം ബൂട്ട് ചെയ്യുന്നത് എളുപ്പമാക്കും.


*കമ്പ്യൂട്ടര്‍ പൊടിപിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സി.പി.യു ഫാനില്‍ പൊടിപിടിക്കുകയും പതുക്കെ പതുക്കെ ഫാന്‍ ജാം ആയി സ്ലോ ആകുകയും ചെയ്യുന്നത് മൂലം പ്രോസസറിനെ ചൂടാക്കുകയും അത് പ്രോസസിങ് വേഗതയെ കുറക്കുകയും ചെയ്യും.ഡസ്റ്റ് നീക്കം ചെയ്യാന്‍ ബ്ലോവര്‍ ഉപയോഗിക്കുക. വാക്വം ക്ലീനര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.....

3 comments:

  1. നന്നായിരിക്കുന്നു.തുടരുക

    ReplyDelete
  2. സി ക്ലീനര്‍ എന്ന സൌജന്യ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്താല്‍ recycle bin, temp, temporary internet files തുടങ്ങിയവയെല്ലാം വൃത്തിയാക്കും. ഓരോ തവണ കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ചെയ്യുമ്പോഴും ഇത് റണ്‍ ചെയ്താല്‍ നല്ലത്.

    കൊള്ളാം, നല്ല അറിവുകള്‍

    ReplyDelete

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .