Sunday, August 14, 2011

ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസ്സിലും ഒരേ സമയം അപ്‌ഡേറ്റ് ചെയ്യാം (..?)



സോഷ്യല്‍രംഗത്ത് നിങ്ങളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഗൂഗിള്‍ പ്ലസ്‌ എന്ന പുതിയൊരു മാധ്യമം കൂടിയെത്തിയപ്പോള്‍ എല്ലാത്തിലും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സമയവും ബുദ്ധിമുട്ടും ഏറെയാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരു എളുപ്പവഴി പറയാം. ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസ്സിലും ഒരേ സമയം അപ്‌ഡേറ്റ് ചെയ്യാനുള്ള വഴിയാണ് ഇത്.


ഗൂഗിള്‍ പ്ലസ്സിന്റെ സര്‍ക്കിള്‍ സൗകര്യം ഉപയോഗിക്കുകയാണ് സൗകര്യം. ഇനി അതെങ്ങനെയെന്ന് കൂടി വ്യക്തമാക്കാം. ആദ്യംwww.facebook.com/mobile എന്ന വെബ്‌പേജില്‍ പോയി ലോഗ് ഇന്‍ ചെയ്യുക. പേജിന്റെ വലതുവശത്തായി ഇമെയില്‍ വഴി അപ്‌ലോഡ് ചെയ്യുക എന്ന ഓപ്ഷന്‍ കാണാനാകും. അത് ക്ലിക് ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് വ്യക്തമാക്കുന്ന ഒരു ഇമെയില്‍ അഡ്രസ് കാണാനാകും. അത് കോപ്പി ചെയ്യുക. പിന്നീട് ഗൂഗിള്‍ പ്ലസ്‌ ഓപണ്‍ ചെയ്യണം. എന്നിട്ട് സര്‍ക്കിളില്‍ പോകുക. 'ആഡ് എ ന്യൂ സര്‍ക്കിള്‍' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യണം. തുടര്‍ന്ന് ഫേസ്ബുക്ക് അപ്‌ഡേറ്റ്‌സ് എന്ന പേരും നല്‍കുക. സര്‍ക്കിളില്‍ 'ആഡ് എ ന്യൂ പേര്‍സണ്‍' എന്നതില്‍ ക്ലിക് ചെയ്ത് ആദ്യം കോപ്പി ചെയ്ത ഫേസ്ബുക്ക് ഇമെയില്‍ വിലാസം അവിടെ പേസ്റ്റ് ചെയ്യുക. എന്നിട്ട് ഇഷ്ടമുള്ള പേര് നല്‍കി സേവ് ചെയ്യുക. പിന്നീട് ഗൂഗിള്‍ പ്ലസ്‌ എപ്പോള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുകയാണെങ്കില്‍ അപ്പോഴൊക്കെ മേലെ പറഞ്ഞ പുതിയ സര്‍ക്കിള്‍ കൂടി നിങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. അങ്ങനെ ഈ അപ്‌ഡേറ്റ് അതേ പടി ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യപ്പെടുന്നതാണ്.

No comments:

Post a Comment

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .