Saturday, August 20, 2011

മൊബൈലില്‍ മലയാളം വായിക്കുവാനും എഴുതുവാനും ....


ഈ സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ മിക്കവാറും പേര്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് ഉപയോഗിയ്ക്കുന്നവരാണ്. യൂണികോഡ് വ്യാപകമായതോടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ക്ക് ഇന്ന് ഇന്റെര്‍നെറ്റില്‍ മുഖ്യസ്ഥാനമാണുള്ളത്. ഫേസ്‌ബുക്ക്, ബ്ലോഗുകള്‍, ഓര്‍ക്കുട്ട്, മലയാളം മെയില്‍, ട്വിറ്റര്‍, ദേശാഭിമാനി, മാതൃഭൂമി, മാധ്യമം മുതലായ പത്രങ്ങള്‍, വിക്കിപീഡിയ ഇവയൊക്കെ മലയാളം യൂണിക്കോഡ് ഉപയോഗിയ്ക്കുന്നു. പുതിയ കമ്പ്യൂട്ടറുകള്‍ എല്ലാം തന്നെ മലയാളം വായിയ്ക്കാനും എഴുതാനും പര്യാപ്തമായവയാണ്. എന്നാല്‍ മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും കഴിയുക വിദൂരസ്വപ്നമായിരുന്നു, ഈയടുത്തുവരെ. ഏറെക്കാലത്തെ അലച്ചിലിനു ശേഷം ഓണ്‍‌ലൈനില്‍ മലയാളം എഴുതാനും വായിയ്ക്കാനും കഴിയുന്ന ചില ടെക്നിക്കുകള്‍ പലയിടത്തു നിന്നുമായി ലഭിയ്ക്കുകയുണ്ടായി. അവ ഇവിടെ പങ്കുവെയ്ക്കുന്നു.
ശ്രദ്ധിയ്ക്കുക, ഈ അഭ്യാസങ്ങള്‍ മുഴുവന്‍ “Opera Mini" എന്ന മൊബൈല്‍ ബ്രൌസറിന്റെ സഹായത്തോടെ ആണ് ചെയ്യുന്നത്. മറ്റു ബ്രൌസറുകള്‍ ഇതിനു പര്യാപ്തമാണെന്ന് തോന്നുന്നില്ല (കൃത്യമായി അറിയില്ല. എന്നാല്‍ ആപ്പിളിന്റെ Safari ബ്രൌസറില്‍ മൊബൈല്‍ മലയാളം വായിയ്ക്കാന്‍ കഴിയുന്നുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞു). ആയതിനാല്‍ നിലവില്‍ Opera Mini നിങ്ങളുടെ മൊബൈലില്‍ ഇല്ലായെങ്കില്‍ ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.


ആന്‍ഡ്രോയിഡ് മൊബൈലുകള്‍ക്ക്, “മാര്‍ക്കറ്റി“ല്‍ സെര്‍ച്ച് ചെയ്താല്‍ Opera Mini അനായാസം ലഭിയ്ക്കും. അല്ലാത്തവwww.m.opera.com സൈറ്റില്‍ പോയി ഡൌണ്‍‌ലോഡ് ചെയ്യുക. ഇനി:


1. OPERA MINI ഇന്‍സ്റ്റാള്‍ ചെയ്യുക.


2. OPERA MINI ഓപണ്‍ ചെയ്യുക. അഡ്രസ് ബാറില്‍ config: എന്നു ടൈപ്പ് ചെയ്യുക. ( “ : “ കോളണ്‍ ചിഹ്നം ഇടാന്‍ മറക്കരുത്. )


3. ഇപ്പോള്‍ POWER USER SETTINGS എന്നൊരു പേജ് കിട്ടും. അത് താഴേയ്ക്ക് സ്ക്രോള്‍ ചെയ്യുക.Use bitmap fonts for complex scripts എന്ന സെറ്റിങ്ങില്‍ എത്തുക. അവിടെ No എന്നു കാണുന്നത് Yes ആക്കുക. Save ചെയ്യുക.


(ഒരു പക്ഷെ config: എന്നു ടൈപ്പു ചെയ്താല്‍ ചിലപ്പോള്‍ error കാണിച്ചേക്കാം. അപ്പോള്‍ opera:config എന്നു ടൈപ്പ് ചെയ്ത് ശ്രമിയ്ക്കുക. എന്നിട്ടും നടന്നില്ലെങ്കില്‍ ഓപറാ ക്ലോസ് ചെയ്ത് വീണ്ടും ശ്രമിയ്ക്കുക. അല്ലെങ്കില്‍ Uninstall ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക)


ഇനി നിങ്ങളുടെ ബ്ലോഗ്, ഫേസ്ബുക്ക്, വിക്കി, മലയാളം യൂണിക്കോഡ് സൈറ്റുകള്‍ തുറന്നു നോക്കൂ.(ചില മൊബൈലുകളില്‍ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ജിമെയില്‍ ഇവയൊക്കെ നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിയ്ക്കും. അവയിലൊന്നും മലയാളം കിട്ടില്ല. അവ സൈന്‍ ഔട്ട് ചെയ്തിട്ട്, ഓപ്പറയില്‍ ലോഗിന്‍ ചെയ്യുക.)


മലയാളം എഴുതാന്‍:


കമ്പ്യൂട്ടറില്‍ “കീമാന്‍“ ഉപയോഗിച്ച് മലയാളം എഴുതും‌പോലെ അനായാസമാണ് ഇതെന്ന് വിചാരിയ്ക്കരുത്. അത്ര അത്യാവശ്യമാണെങ്കിലോ അല്ലെങ്കില്‍ മിനക്കെടാന്‍ സമയമുണ്ടെങ്കിലോ മാത്രം ശ്രമിയ്ക്കുക. ഇത് ഓണ്‍‌ലൈനില്‍ മാത്രമേ സാധ്യമാകൂ.


സമ്മതമെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ ടെക്സ്റ്റുകളുടെ CUT / COPY / PASTE ഓപഷ്നുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ടുപിടിയ്ക്കുക. എന്റെ 
നോക്കിയ 6110 നാവിഗേടര്‍   മൊബൈലില്‍ വലിയ വിഷമമില്ലാതെ അതു ചെയ്യാം. നിങ്ങളുടെ മൊബൈലിന്റേത് കണ്ടെത്തിയാല്‍ ഇനി “എഴുത്തി“ലേയ്ക്ക് കടക്കാം.


1. നിങ്ങളുടെ OPERA MINI യില്‍ ശ്രദ്ധാപൂര്‍വംhttp://malayalam.keralamla.com/mobile/index.php ഈ അഡ്രസ് തെറ്റാതെ ടൈപ്പ് ചെയ്ത് സൈറ്റിലേയ്ക്ക് പോകുക. (ഈ പേജ് ബുക്ക്മാര്‍ക്ക് ചെയ്തു വച്ചോളു.)


2. ഇപ്പോള്‍ ലഭിയ്ക്കുന്ന പേജില്‍ “Enter Text to be transliterated“ എന്നതിനു താഴെയുള്ള ടെക്‍സ്റ്റ് ബോക്സില്‍ മംഗ്ലീഷ് വാക്ക് ടൈപ്പ് ചെയ്യുക. ലിപി വിന്യാസം “കീമാന്‍“ പോലെ തന്നെ. ഇനി “Submit“ ബട്ടണ്‍ അമര്‍ത്തുക.


3. അല്പസമയത്തിനകം ടെക്സ്റ്റ് ബോക്സിനു മുകളിലായി നിങ്ങള്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റ് മലയാളത്തില്‍ കാണപ്പെടും.


4. ടെക്സ്റ്റ് ബോക്സിനു താഴെയായി “Get Text“ എന്നു കാണുന്ന ബട്ടണ്‍ അമര്‍ത്തുക. അല്പസമയത്തിനം ആ ബോക്സില്‍ മലയാളം ടെക്സ്റ്റ് കാണപ്പെടും, എന്നാല്‍ ഏതാനും ചതുരകട്ടകളായിട്ടാണെന്നു മാത്രം. സാരമില്ല.


5. ഇനി സെലെക്ട് ചെയ്ത് നിങ്ങളുടെ മൊബൈലിന്റെ CUT / COPY ഓപ്ഷന്‍ ഉപയോഗിച്ച് കട്ടോ കോപ്പിയോ ചെയ്യുക.


6. ഓപറയിലെ മറ്റൊരു വിന്‍ഡോയില്‍ മലയാളം എഴുതേണ്ട സൈറ്റ് തുറക്കുക. അവിടെ ആവശ്യമായിടത്ത് പേസ്റ്റ് ചെയ്യുക.

ശ്രദ്ധിയ്ക്കുക, ഓരോ വാക്കായിട്ടുമാത്രമേ ട്രാന്‍സ്‌ലിറ്റെറേഷന്‍ സാധിയ്ക്കൂ. ആയതിനാല്‍ മലയാളം എഴുതേണ്ട സൈറ്റും ട്രാന്‍സ്‌ലിറ്റെറേഷന്‍ സൈറ്റും തുറന്നു വയ്ക്കുക. ഓരോ പ്രാവശ്യവും മാറി മാറി ടോഗിള്‍ ചെയ്യുക. QWERTY കീപാഡോ ടച്ച് സ്ക്രീനോ ഉള്ള മൊബൈലുകളില്‍ ടൈപ്പിങ്ങ് അത്ര വിഷമകരമായിരിയ്ക്കില്ല. അല്ലാത്തവയില്‍ ഈ പരിപാടി അത്ര സുഖകരമാണെന്ന് തോന്നുന്നില്ല. എന്തായാലും ശ്രമിച്ചു നോക്കൂ.

3 comments:

  1. മിത്രമേ, എന്റേത് നോകിയാ എക്സ്.മ്യൂസിക്.
    ഓപെറാമിനി ഉണ്ട്. പക്ഷേ, ‘അഡ്രസ് ബാര്‍’ മനസ്സിലായില്ല. ദയവായി വിശദമാക്കാമോ?

    ReplyDelete
  2. Addrees Bar ennu vechal Nammal situkal brows cheyyille (Ex: www.google.co.)athanu... avideyanu
    config: ennu typendathu....

    ReplyDelete
  3. oudaryamallathe ee blog vayichitulla commentukal angeku avashyam ano avo
    i went through your blog.. you have taken a lot of pain to give us this information.. i liked the information.. and your blog. may be you can colour up a little more bright.. your info is too good.. good work keep it up.. nellikal

    ReplyDelete

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .