Showing posts with label ഇന്റർനെറ്റ്‌. Show all posts
Showing posts with label ഇന്റർനെറ്റ്‌. Show all posts

Thursday, July 14, 2016

കൈവെള്ളയിൽ ഒതുങ്ങുന്ന ഊബറും ജുഗുനുവും.

കൈവെള്ളയിൽ ഒതുങ്ങുന്ന ഊബറും ജുഗുനുവും.
#Uber #Jugunoo

പലർക്കും അറിയാവുന്ന കാര്യമാണെങ്കിലും അറിയാത്തവർക്ക് വേണ്ടി ഉള്ള ഒരു കുറിപ്പാണിത്.ഈ ഒരു കുറിപ്പ് എറണാകുളത്തുള്ളവർക്കും ഇവിടെ ഒന്നോ രണ്ടോ ദിവസം നിൽക്കുന്നവർക്കും, അതെ പോലെ മറ്റ് മെട്രോകളിലും, കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഉപകരിക്കും.

ഊബറും ജുഗുനുവും  ടാക്സി സർവ്വീസിന്റെ രണ്ട് ആപ്ലിക്കേഷനുകളാണ്. ടാക്സി സർവ്വീസ് എന്ന് കേൾക്കുമ്പോൾ നമ്മൾ മലയാളികൾക്ക് അത്ര പ്രിയങ്കരമായ സംഭവമല്ല .കാരണം അമിതമായ ചാർജുകൾ ഈടാക്കുന്നത് തന്നെ കാരണം.
പക്ഷേ കേരളത്തിൽ ഒരു കിലോമീറ്ററിന് 5 രൂപ നിരക്കിൽ എസി കാറിൽ യാത്ര ചെയ്യണമെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ മാത്രം തുടർന്ന് വായിക്കാം.
uber എന്ന ടാക്സി ആപ്സ്, പ്ലേ സ്റ്റോറിൽ ലഭ്യമാണ്.ഇൻസ്റ്റാൾ ചെയ്തിട്ട് ലൊക്കേഷൻ ഓൺ ചെയ്ത് ഉപയോഗിച്ചാൽ മതിയാകും. നമ്മൾ നിൽക്കുന്നിടത്ത് നിന്ന് പിക്ക് ചെയ്ത് കൊള്ളും. കൊച്ചിയിൽ മിനിമം നിരക്ക് 35 രൂപയും കിലോമീറ്റർ 5 രൂപയും വെയ്റ്റിംങ് ചാർജ് മിനിറ്റിന് 1 രൂപയുമാണ് ചാർജ്.അതായത് ആട്ടോറിക്ഷയിൽ 120 രൂപയുടെ യാത്ര നടത്തുന്ന ദൂരം ഊബറിൽ ,എസി കാറിൽ സഞ്ചരിച്ചാൽ 60/70 രൂപ മാത്രം.
ആട്ടോക്കാരന്റെ കൊള്ളയ്ക്ക് നിന്ന് കൊടുക്കേണ്ട, കാണുന്ന ആട്ടോയിൽ കൈ കാണിച്ച് തളരണ്ട.ഈ ആപ്പ് ഓൺ ചെയ്യുക. പിക്/ഡ്രോപ് ലൊക്കേഷൻ എൻറർ ചെയ്യുക .അത്ര മാത്രം. കൂടുതൽ ചോദ്യങ്ങളോ കഴുത്തറപ്പൻ ചാർജോ ഇല്ല എന്നതാണ് uber Taxi യുടെ ഗുണം. ഇതൊക്കെ കഴിഞ്ഞ കുറെ കാലങ്ങളായി ഞാൻ അനുഭവിക്കുന്ന കാര്യങ്ങളാണ്.തിരക്കേറിയ നഗരത്തിൽ സുരക്ഷിതമായി, വളരെ ചിലവ് കുറഞ്ഞ യാത്രയാണ് ഊബർ നൽകുന്നത്. ഊബർ ഗുജറാത്ത്, ഡെൽഹി, മുംബൈ, നാഗ്പൂർ, ബാംഗ്ലൂർ, ചെന്നെ, കൽക്കട്ട തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സർവ്വീസ് ഉണ്ട്.അത് വഴി അവിടെയൊക്കെ പോയാലും ഭാഷ പ്രശ്നമാകാതെ, കഴുത്തറുപ്പൻ ടാക്സി ചാർജ് ഭയക്കാതെ യാത്ര ചെയ്യാൻ കഴിയും. ഡ്രൈവറുടെ ഫോട്ടോ, ഫോൺ നമ്പർ, ഏത് വാഹനം, അതിന്റെ നമ്പർ എല്ലാം നമ്മുടെ മൊബൈലിൽ ലഭ്യമാണ്. അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ  ട്രാക്ക് ചെയ്യാനും ലൊക്കേഷൻ സെന്റ് ചെയ്യാനുമൊക്കെ UBER ൽ സൗകര്യമുണ്ട്.
കേരളത്തിന് പുറത്ത് KM 4 രൂപ മാത്രമാണ്.
ആദ്യമായി ഉപയോഗിക്കുന്നവർ "hussainn96ue " എന്ന കോഡ് Promo എന്ന ഓപ്ഷനിൽ ആഡ് ചെയ്താൽ  150 രൂപ വരെയുള്ള ആദ്യ റൈഡ് ഫ്രീ ആയിരിക്കും.

ജുഗുനു (Jugunoo).

ഇതൊരു ആട്ടോ സർവ്വീസാണ്.കേരളത്തിലെ മെട്രോ കളിലെ ആട്ടോറിക്ഷ തൊഴിലാളികളുടെ മോശം ആറ്റിറ്റ്യൂഡ് കാരണം മാത്രം ഇവിടെ വേര് പിടിച്ച സർവ്വീസാണ് ഊബർ.അത് വന്നതോട് കൂടി നല്ല രീതിയിൽ ജോലി ചെയ്തിരുന്ന ആട്ടോറിക്ഷാക്കാർക്കും പണി കിട്ടി. അങ്ങിനെ ആട്ടോറിക്ഷക്കാരുടെ വക സംഭാവനയാണ്  ജുഗുനു. ജുഗുനു തരക്കേടില്ലാത്ത സർവ്വീസാണ്. മൊബൈൽ ആപ്പ്സ് വഴി ആട്ടോറിക്ഷ, വിളിപുറത്തു വരുന്ന മാജിക്ക് ആണ് ജുഗുനുവിന്റേത്. കിലോമീറ്റർ4 രൂപ നിരക്കിൽ ആണ് ഈടാക്കുന്നത്. മിനിമം ചാർജ് 15 രൂപയും വെയിറ്റിംഗ് ചാർജ് 1 രൂപയും മാത്രം.!
കേരളത്തിന് പുറത്തും ജുഗുനു ലഭ്യമാണ്. ബാഗ് പായ്ക്കിംഗ് യാത്രകളിൽ എനിക്ക് ഏറെ പ്രയോജനം ഉണ്ടായ സർവ്വീസാണ് ജുഗുനുവിന്റേത്.കേരളത്തിന് പുറത്ത് 3 രൂപ നിരക്ക് മാത്രം. ഒറീസയിൽ എത്തിയപ്പോൾ ഒറിയ അറിയാത്ത എനിക്ക് ഒരു പാട് ഉപകാരപ്പെട്ടതാണ് ജുഗുനു.ആദ്യമായി ഉപയോഗിക്കുന്നവർ
"HUSSAIN738199" എന്ന കോഡ് പ്രമോ ഓപ്ഷനിൽ ഉപയോഗിച്ചാൽ 50 രൂപ വരെയുള്ള ആദ്യ റൈഡ് സൗജന്യമായിരിക്കും.

ഓല, മേരു, Bകാബ് തുടങ്ങിയ കുറെ ടാക്സി സർവ്വീസ് ഉണ്ടെങ്കിലും ഏറ്റവും നല്ലതും ലാഭകരവും പ്രയോജനകരവുമെന്ന് എനിക്ക്
അനുഭവത്തിൽ നിന്ന് നല്ലത് എന്ന് തോന്നിയതുമാണ് പങ്ക് വെച്ചത്.

നല്ല ഒരു സർവ്വീസ് നിങ്ങൾക്കും പ്രയോജനമാകട്ടെ എന്ന് കരുതിയതിനാൽ
 മാത്രമാണ് ഇവിടെ പരിചയപ്പെടുത്തിയത് എന്നറിയിക്കട്ടെ. സംശയങ്ങൾ ചോദിച്ചാൽ  സമയക്രമം പോലെ പറഞ്ഞു തരാം.

Uber download Link: https://get.uber.com/envelope/hussainn96ue/

# പോസ്റ്റ് അടിച്ച് മാറ്റാതെ ഷെയർ ചെയ്ത് മാത്രം സഹകരിക്കുക. :)



Thursday, July 10, 2014

നമ്മുടെ E-MAIL ഉപയോഗിക്കാതെ ഏത് വെബ്സൈറ്റും തുറക്കാം.


ചില വിവരങ്ങ അന്വേഷിച്ച് ഗൂഗിളി സെച്ച് ചെയ്ത് അവസാനം ഉദ്ദേശിച്ച സ്ഥാനത്ത് എത്തിയപ്പോ, ദാ ഒരു കുഴപ്പം.ആ വെബ്സൈറ്റി രജിസ്റ്റ ചെയ്യണം, അതിന്‌ നമ്മുടെ ഇ-മെയി ഐഡി ഉപയോഗിച്ച് ലോഗി ചെയ്യണം.
പക്ഷേ പലപ്പോഴും ഇത്തരം സൈറ്റുകളി നമ്മുടെ ഇമെയി നല്കുന്നത് പിന്നീട് പാരയാകുന്നതുമായിരിക്കും. പരസ്യങ്ങ, വ്യാജ സന്ദേശങ്ങ, വൈറസ് ആക്രമണങ്ങ അങ്ങനെ നമ്മളുടെ മെയി ബോക്സ് നിറഞ്ഞൊഴുകും.

ഇതിനെന്താണൊരു പരിഹാരം! ആവശ്യമുള്ള വിവരം കിട്ടുകയും വേണം, പരിക്ക് പറ്റുകയും അരുത്!
ഇതിനൊരു പരിഹാരമാണ്‌ http://www.bugmenot.com/  എന്ന വെബ്സൈറ്റ്. ഈ സൈറ്റി എത്തിയശേഷം
ഏത് വെബ്സൈറ്റി നിന്നാണോ വിവരം ലഭിക്കേണ്ടത് , ആ സൈറ്റിന്റെ വിലാസം ഇവിടെ ടൈപ്പ് ചെയ്യുക.(ചിത്രം കാണുക)


                      



അപ്പോ
 നമുക്ക് താല്ക്കാലികമായൊരു യൂസ നെയിമും പാസ് വേഡും ഇവിടെ നിന്നും ലഭിക്കും.ലോഗി ചെയ്യേണ്ട വെബ്സൈറ്റി അത് എന്റ ചെയ്താ മിക്ക വെബ്സൈറ്റുകളുടേയും വാതി തുറക്കും. ഉദ്ദേശിച്ച കാര്യം നേടിയ ശേഷം സ്ഥലം വിടുക.



 Note:
ഇത് എന്‍റെ അറിവ്അല്ല. മറ്റൊരു ബ്ലോഗില്‍ നിന്ന് അതേപോലെ ഇങ്ങോട്ട് കോപ്പി പേസ്റ്റ് ചെയിതതാണ്.ഈ പോസ്റ്റിനു കടപ്പാട് വിസ്മയംബ്ലോഗ്‌ 














Monday, April 29, 2013

തത്സമയ അപകട വിവരങ്ങള്‍ നല്‍കുന്ന ലോക ഭൂപടം

ലോകത്തെങ്ങും നടക്കുന്ന എല്ലാ അപകടങ്ങളേയും ദുരന്തങ്ങളേയും പറ്റി തത്സമയം വിവരങ്ങള്‍ നല്‍കുന്ന ഒരു ലോക ഭൂപടം . ഇതാ ഇവിടെ  ക്ലിക്ക് ചെയ്യുക.തുറന്ന് വരുന്ന വെബ്പേജില്‍ ലോകമെമ്പാടുമുള്ള അപകടങ്ങള്‍ , വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍, ഭൂകമ്പങ്ങള്‍ എന്നു തുടങ്ങി ഭീകരാക്രമണങ്ങള്‍ വരെ ഈ ഭൂപടത്തില്‍ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. അതായത് ഈ മിനിട്ടില്‍ ലോകത്തെന്ത് നടക്കുന്നു എന്നത് നിങ്ങളുടേ സ്ക്രീനില്‍ ലഭിക്കും..
  ഓരോ സംഭവങ്ങളും പ്രത്യേകം പ്രത്യേകം ഐക്കണുകള്‍ മുഖേനയാണ് ഈ ഭൂപടത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഈ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ അക്ഷാംശ രേഖാംശങ്ങളടക്കം വിശദ വിവരങ്ങള്‍ ലഭിക്കും. ഈ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത് ഇന്റര്‍നെറ്റില്‍ ലഭ്യമായ അംഗീക്രത സംഘനകളില്‍ നിന്നും അവരുടെ പ്രസിദ്ധീകരണങ്ങളില്‍ നിന്നു ചില പ്രത്യേക കീ വേര്‍ഡുകള്‍ ഉപയോഗിച്ചാണ്.

ലിങ്ക് ഒരിക്കൽ കൂടി ദേ ,ഇവിടെ 

Tuesday, July 17, 2012

ഈ -മെയില്‍ എസ് എം എസിലൂടെ വായിക്കാം


താഴെ പറയുന്ന 10 സ്റ്റെപ്പുകളിലൂടെ നിങ്ങളുടെ ജി മെയിലില്‍ ഈ മെയില്‍ വരുമ്പോള്‍ തന്നെ ഇന്റെര്‍നെറ്റ് ഇല്ലാത്ത നിങ്ങളുടെ മോബൈലിലേക്കു ഫോര്‍വേര്‍ഡ് ചെയ്തു കിട്ടുന്നതാണു,ഇതു സൌജന്യമാണു
സ്റ്റെപ്പ് 1). ഹോട്ട് മെയിലില്‍ (www.hotmail.com )പുതിയ അക്കൌണ്ട് ഉണ്ടാക്കുക( ഉള്ളവര്‍ സൈന്‍ ഇന്‍ ചെയ്യുക)

സ്റ്റെപ്പ് 2). സൈന്‍ ഇന്‍ ചെയ്തു ഇന്‍ബോക്സില്‍ കേറിയ ശേഷം ഇടതു വശത്തു മുകലില്‍ വിന്‍ഡോസ് ലൈവ് എന്നതില്‍ മോബൈല്‍ എന്നതു തിരഞ്ഞെടുക്കുക

സ്റ്റെപ്പ് 3). അപ്പോള്‍ വരുന്ന പേജില്‍ താഴെ മോബൈല്‍ എന്നതു തിരഞ്ഞെടുക്കുക https://devices.live.com/Devices/Mobile


സ്റ്റെപ്പ് 4). നിങ്ങളുടെ മോബൈല്‍ നമ്പര്‍ കൊടുത്തു നെക്സ്റ്റ് എന്നതു തിരഞ്ഞെടുക്കുക,നിങ്ങളുടെ മോബൈലില്‍ ഒരു കോഡ് എസ്.എം.എസ് ആയി ലഭിക്കുന്നതാണു

സ്റ്റെപ്പ് 5). ഇനി  വരുന്ന ബോക്ക്സില്‍ കോഡ് നല്‍കുക 


ഇനി നമുക്കു ജി മെയില്‍ ഫോര്‍വേഡ് ചെയ്യേണ്ടതായിട്ടുണ്ടു,അതിനായി ജീ മെയിലില്‍ പ്രവേശിക്കുക
സ്റ്റെപ്പ് 6).ജീ മെയിലില്‍ വലതു വശത്തു മുകളില്‍ ക്ലിക്ക് ചെയ്തു സെറ്റിങ്സ് എടുക്കുക, അതില്‍ Forwarding and POP/IMAP എന്നതു തിരഞ്ഞെടുക്കുക

സ്റ്റെപ്പ് 7).ഹോട്ട് മെയിലില്‍ നമ്മള്‍ ഉണ്ടാക്കിയ(ഉള്ള) ഈ മെയില്‍ അഡ്ഡ്രസ്സ് ഇവിടെ നല്‍കി നെക്സ്റ്റ് കോടുക്കുക, ഒരു മെയില്‍ ഹോട്ട് മെയിലില്‍ വരുന്നതായിരിക്കും
സ്റ്റെപ്പ് 8). ആ മെയില്‍ തുറന്നു അതിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ്പ് 9). മെയില്‍ ഫോര്‍വേഡിങ്ങ് ശരിയായി എന്നു സന്ദേശം കാണാന്‍ സാധിക്കും,വീണ്ടും ജീ മെയിലിലേക്കു വരിക

സ്റ്റെപ്പ് 10). ജീ മെയിലില്‍ വലതു വശത്തു മുകളില്‍ ക്ലിക്ക് ചെയ്തു സെറ്റിങ്സ് എടുക്കുക, അതില്‍ Forwarding and POP/IMAP എന്നതു തിരഞ്ഞെടുക്കുക ,ചിത്രത്തില്‍ കാണുന്നതു പോലെ എന്നതില്‍ നിങ്ങളുടെ ഹോട്ട് മെയില്‍ അഡ്ഡ്രസ്സ് ആണെന്നു ഉറപ്പുവരുത്തുക,സേവു ചെയ്യുക


ഇനി മുതള്‍ ജീ മെയിലില്‍ മെയില്‍ വരുമ്പോള്‍ അതിന്റെ ഒരു ചെറു വിവരണത്തോടൊപ്പം എസ്.എം.എസ് മോബൈലില്‍ ലഭിക്കുന്നതാണു.


Tuesday, January 3, 2012

ബ്രൌസറുകളില്‍ നിന്നും ബുക്ക്‌മാര്‍ക്കുകള്‍ ഇമ്പോര്‍ട്ട് & എക്സ്പോര്‍ട്ട് ചെയ്യാന്‍ Transmute

ഒരു പുതിയ ബ്രൌസര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനിടയില്‍ മറ്റുള്ള ബ്രൌസറില്‍ നിന്നും നിങ്ങള്ക്ക് ബുക്ക്‌മാര്‍ക്കുകളോ ഫേവറെറ്റുകളോ തിരഞ്ഞെടുക്കാനുള്ള ഒപ്ഷനുണ്ടാകും.എന്നാല്‍ അത് ഇന്‍സ്റ്റലേഷന്‍ ടൈമില്‍ പരിമിതമായിരിക്കും.മറ്റു ബ്രൌസറില്‍ നിന്നും ബുക്ക്‌മാര്‍ക്കുകള്‍ ഇമ്പോര്‍ട്ട് ചെയ്യാന്‍ എല്ല്ല ബ്രൌസറുകളും സഹായിക്കില്ല.എന്നാല്‍ Transmute സോഫ്റ്റ്‌വെയര്‍,ബുക്ക്‌മാര്‍ക്കുകളും,ഫേവറെറ്റുകളും ഇമ്പോര്‍ട്ട് ചെയ്യുവാനും എക്സ്പോര്‍ട്ട്‌ ചെയ്യുവാനും നിങ്ങളെ സഹായിക്കും.ഇതൊരു ഫ്രീ സോഫ്റ്റ്‌വെയര്‍ ആണ്..Transmute ഒരു ബുക്ക്‌മാര്‍ക്ക് കണ്‍വേര്‍ട്ടര്‍ ആണ്.ഏറ്റവും പുതിയ വെബ്‌ ബ്രൌസറുകളില്‍ നിന്നും(Google Chrome, Mozilla Firefox, Microsoft Internet Explorer or Opera) ബുക്ക്‌മാര്‍ക്കുകളും,ഫേവറെറ്റുകളും ഇമ്പോര്‍ട്ട് ചെയ്യുവാനും എക്സ്പോര്‍ട്ട്‌ ചെയ്യുവാനും ഇത് നിങ്ങളെ സഹായിക്കും.ബുക്ക്‌മാര്‍ക്സ് ,റൂട്ട് ഫോള്ഡറിലോ അല്ലെങ്കില്‍ മറ്റു ഫോള്ഡറിലോ എക്സ്പോര്‍ട്ട് ചെയ്യാവുന്നതാണു. മാത്രവുമല്ല ഇതിനെ ബാക്ക് അപ്പ്‌ ചെയ്യാവുന്നതാണ് .ഡൌണ്‍ലോഡ്  ചെയ്യുവാന്‍ ഇവിടെ ക്ലിക്കുക 

Sunday, August 14, 2011

ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസ്സിലും ഒരേ സമയം അപ്‌ഡേറ്റ് ചെയ്യാം (..?)



സോഷ്യല്‍രംഗത്ത് നിങ്ങളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഗൂഗിള്‍ പ്ലസ്‌ എന്ന പുതിയൊരു മാധ്യമം കൂടിയെത്തിയപ്പോള്‍ എല്ലാത്തിലും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സമയവും ബുദ്ധിമുട്ടും ഏറെയാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഒരു എളുപ്പവഴി പറയാം. ഫേസ്ബുക്കിലും ഗൂഗിള്‍ പ്ലസ്സിലും ഒരേ സമയം അപ്‌ഡേറ്റ് ചെയ്യാനുള്ള വഴിയാണ് ഇത്.


ഗൂഗിള്‍ പ്ലസ്സിന്റെ സര്‍ക്കിള്‍ സൗകര്യം ഉപയോഗിക്കുകയാണ് സൗകര്യം. ഇനി അതെങ്ങനെയെന്ന് കൂടി വ്യക്തമാക്കാം. ആദ്യംwww.facebook.com/mobile എന്ന വെബ്‌പേജില്‍ പോയി ലോഗ് ഇന്‍ ചെയ്യുക. പേജിന്റെ വലതുവശത്തായി ഇമെയില്‍ വഴി അപ്‌ലോഡ് ചെയ്യുക എന്ന ഓപ്ഷന്‍ കാണാനാകും. അത് ക്ലിക് ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് വ്യക്തമാക്കുന്ന ഒരു ഇമെയില്‍ അഡ്രസ് കാണാനാകും. അത് കോപ്പി ചെയ്യുക. പിന്നീട് ഗൂഗിള്‍ പ്ലസ്‌ ഓപണ്‍ ചെയ്യണം. എന്നിട്ട് സര്‍ക്കിളില്‍ പോകുക. 'ആഡ് എ ന്യൂ സര്‍ക്കിള്‍' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യണം. തുടര്‍ന്ന് ഫേസ്ബുക്ക് അപ്‌ഡേറ്റ്‌സ് എന്ന പേരും നല്‍കുക. സര്‍ക്കിളില്‍ 'ആഡ് എ ന്യൂ പേര്‍സണ്‍' എന്നതില്‍ ക്ലിക് ചെയ്ത് ആദ്യം കോപ്പി ചെയ്ത ഫേസ്ബുക്ക് ഇമെയില്‍ വിലാസം അവിടെ പേസ്റ്റ് ചെയ്യുക. എന്നിട്ട് ഇഷ്ടമുള്ള പേര് നല്‍കി സേവ് ചെയ്യുക. പിന്നീട് ഗൂഗിള്‍ പ്ലസ്‌ എപ്പോള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുകയാണെങ്കില്‍ അപ്പോഴൊക്കെ മേലെ പറഞ്ഞ പുതിയ സര്‍ക്കിള്‍ കൂടി നിങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. അങ്ങനെ ഈ അപ്‌ഡേറ്റ് അതേ പടി ഫേസ്ബുക്കിലും പോസ്റ്റ് ചെയ്യപ്പെടുന്നതാണ്.

Friday, August 12, 2011

ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യാന്‍ 12 വിദ്യകള്‍ ....


ദിവസേന പല തവണ നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടാവും. പലപ്പോഴും ഇത് ഒരു കാര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയായിരിക്കും. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ചിനെ കൂടുതല്‍ ശാസ്ത്രീയമായി സമീപിക്കാന്‍ സാധിച്ചാല്‍ നമുക്ക് ഏറെ സമയം ലാഭിക്കാന്‍ സാധിക്കും. ഗൂഗിളില്‍ ശേഖരിച്ചുവച്ചിട്ടുള്ള ഡാറ്റകളിലേക്ക് ഏറ്റവും എളുപ്പം എത്തിച്ചേരുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍

1 നിങ്ങള്‍ internet marketing എന്നതിനെ കുറിച്ചാണ് അറിയേണ്ടതെങ്കില്‍ വെറുതെ internet marketing എന്നടിയ്ക്കുന്നതിനു പകരം അതിനെ ഒരു ഡബിള്‍ ക്വാട്ടിനുള്ളില്‍ നല്‍കാന്‍ സാധിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട ഫലം ലഭിക്കും.
”internet marketing”

2 തിരയുമ്പോള്‍ അനാവശ്യമായ കാര്യങ്ങള്‍ കടന്നുവരാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന് internet marketing എന്നു തിരയുമ്പോള്‍ advertising ആയി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ കൂടി കടന്നു വരും. അതു നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആ വാക്കിനു മുന്നില്‍ ഹൈഫന്‍ കൊടുത്താല്‍ മതി
internet marketing-advertising

3 വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക സൈറ്റിലെ ഉള്ളടക്കം മാത്രം തിരയാന്‍ സാധിക്കും. അതിനു ചെയ്യേണ്ടത് താഴെ പറയുന്ന രീതിയിലാണ്. ആദ്യം തിരയേണ്ട വാക്കിനെ ഡബിള്‍ ക്വാട്ടിനുള്ളിലാക്കുന്നു. പിന്നീട് site എന്നടിച്ച് ഫുള്‍ കോളന്‍, പിന്നെ സൈറ്റിന്റെ പേര് എന്ന ക്രമത്തില്‍ വേണം നല്‍കാന്‍
”internet marketing” site: www.smallbusinesshub.com

4 തിരച്ചിലില്‍ ഒരു പ്രത്യേക വാക്കുകൂടി ഉള്‍പ്പെടുത്തണമെന്ന് വിചാരിക്കുക.
ഉദാഹരണം: ”internet marketing”~proffessional

5 ഒരു പ്രത്യേക ഫയല്‍ ഫോര്‍മാറ്റിലുള്ള വിവരങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്
ഉദാഹരണം: ”internet marketing” filetype:ppt

6 ഒന്നിലേറെ കാര്യങ്ങള്‍ ഒരേ സമയം സെര്‍ച്ച് ചെയ്യുന്നതിന്
internet marketing OR advertising

7 ഫോണ്‍ നമ്പറുകള്‍ തിരയാന്‍ ഗൂഗിള്‍ ഉപയോഗിക്കാം. കാരണം ഒരോ ഇമെയില്‍ എക്കൗണ്ട് വെരിഫിക്കേഷനും ഗൂഗിള്‍ ഇപ്പോള്‍ ഫോണ്‍ നമ്പര്‍ ചോദിക്കുന്നുണ്ട്. കൂടാതെ പല പ്രൊഫൈലുകളിലും നല്‍കിയ നമ്പറുകള്‍ കാണും. ഇപ്പോള്‍ നല്ലൊരു ഫോണ്‍ ബുക്കുകൂടിയാണ് ഗൂഗിള്‍.

8 ഒരു പ്രത്യേക സ്ഥലത്തെ കുറിച്ചറിയുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ആ സ്ഥലത്തിന്റെ കോഡ് ഗൂഗിളില്‍ തിരയുക തന്നെയാണ്.

9 ഒരു പ്രത്യേക കാലഘട്ടത്തെ കുറിച്ചറിയാന്‍ ഗൂഗിള്‍ എളുപ്പത്തില്‍ സഹായിക്കും.
indian primeminister 1975..1980

10 ഓഹരി വിപണിയിലെ ഏത് സ്റ്റോക്കിന്റെയും ഇപ്പോഴത്തെ വില നിമിഷനേരം കൊണ്ട് ഗൂഗിളില്‍ നിന്നു കണ്ടെത്താനാവും.

11 അത്യാവശ്യത്തിനു ഗൂഗിളിനെ ഒരു കാല്‍ക്കുലേറ്ററായും ഉപയോഗിക്കാം. ഉദാഹരണത്തിന് 100/20 ഒന്നു ചെയ്തു നോക്കൂ.

12 ഒരു പ്രത്യേക വാക്കിന്റെ വിശകലനമാണ് നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ define: money എന്ന രീതിയില്‍ നല്‍കിയാല്‍ മതി.

Wednesday, August 10, 2011

ഫേസ്‌ബുക്കില്‍ സുരക്ഷിതമായി ബ്രൌസ് ചെയ്യുന്നതെങ്ങിനെ ...?


ഫേസ്‌ബുക്ക്‌ ആക്കൗണ്ട്‌ സുരക്ഷിതമാണോ? ഈ ചോദ്യത്തിന്‌ അല്ല എന്നായിരിക്കും വിദഗ്‌ദ്ധര്‍ നല്‍കുന്ന ഉത്തരം. ഗൂഗിള്‍ അക്കൗണ്ടിനെ അപേക്ഷിച്ച്‌ ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ ഹാക്ക്‌ ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്‌. എന്നാല്‍ സുരക്ഷിതമായി ബ്രൗസ്‌ ചെയ്യാനുള്ള ഓപ്‌ഷന്‍ ഫേസ്‌ബുക്ക്‌ തന്നെ നല്‍കുന്നുണ്ട്‌. പക്ഷെ ഇത്‌ അധികമാര്‍ക്കും അറിയില്ലെന്ന്‌ മാത്രം. ഈ സൗകര്യം ലഭ്യമാകുന്നത്‌ എച്ച്‌ടിടിപിഎസ്‌ സ്‌റ്റാന്‍ഡേര്‍ഡിലാണെന്ന്‌ ഓര്‍ക്കുക. ഇതിനായുള്ള സെറ്റിംഗ്‌സ്‌ മാന്വലായി ചെയ്യുകയും വേണം.


ആദ്യം ഫേസ്‌ബുക്കില്‍ കയറി അക്കൗണ്ടിലേക്ക്‌ പോകുക. അവിടെ അക്കൗണ്ട്‌ സെറ്റിംഗ്‌സ്‌ വഴി സെക്യൂരിറ്റിയിലേക്ക്‌ പോകണം. സെക്യൂരിറ്റിയില്‍ സെക്യൂര്‍ ബ്രൗസിംഗ്‌ എന്ന ഓപ്‌ഷന്‍ ഡിസേബിള്‍ ആയിരിക്കും അത്‌ ക്‌ളിക്ക്‌ ചെയ്‌ത്‌ ആക്‌ടിവേറ്റ്‌ ചെയ്‌ത്‌ സേവ്‌ ചെയ്‌താല്‍ മതി. വളരെ സുരക്ഷിതമായി ബ്രൗസ്‌ ചെയ്യാനാകുമെങ്കിലും ഇതിന്‌ രണ്ട്‌ പോരായ്‌മകളുണ്ട്‌. ബ്രൗസിംഗിന്‌ വേഗത കുറവായിരിക്കും. ചില ഫേസ്‌ബുക്ക്‌ ഫംങ്‌ഷനുകള്‍ ഇതില്‍ ലഭിക്കുകയുമില്ല. അതുകൊണ്ട്‌ സുരക്ഷയെക്കുറിച്ച്‌ ആശങ്കയുള്ളവര്‍ മാത്രം ഈ രീതി പരീക്ഷിച്ചാല്‍ മതി.

Friday, April 8, 2011

Google Translate ഉപയോഗിച്ച് ഭാഷകള്‍ എളുപ്പത്തില്‍ പഠിക്കാനും കൈകാര്യം ചെയ്യാനും സാധിക്കും

Google Translate ഉപയോഗിച്ച് ഭാഷകള്‍ വളരെ എളുപ്പത്തില്‍ പഠിക്കാവുന്നതാണ്.അതെ ഇക്കാര്യത്തില്‍ സംശയം വേണ്ട . ഇത് നല്ലൊരു ടീച്ചിംഗ് എയ്‌ഡ് തന്നെയാണ്.പലതും ഈ ടൂള്‍ ഉപയോഗിച്ച് ഭാഷാ‍ അദ്ധ്യാപകര്‍ക്ക് ചെയ്യുവാനാകും .ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള ഒരു മള്‍ട്ടിമിഡിയ റൂമില്‍ എല്‍ .സി .ഡി പ്രൊജക്ടര്‍ ഉപയോഗിച്ച് ധാരാളം കുട്ടികളെ ഈ രീതിയില്‍ പരിശീലിപ്പിക്കാനാകും .ഇംഗ്ലീഷ് ഉച്ചാരണം ശരിയാക്കാം,ഹിന്ദി പഠിക്കാം,മറ്റുഭാഷകളും ശരിയായി പഠിക്കാം എഴുതാം .മലയാളം മീഡിയം കുട്ടികള്‍ക്കാവശ്യമായ അറബിക് , ഉറുദു എന്നീ ഭാഷകളും ഇതില്‍ ഉണ്ട് .വിവിധ ഭാഷകളില്‍ ( യൂറോപ്യന്‍ ഭാഷകളില്‍ ) ഉള്ള ഉച്ചാരണ സമാനത / വ്യത്യാസങ്ങള്‍ മനസ്സിലാക്കാം.

Google Translate പേജില്‍ എത്തുന്നതിനായി ഇവിടെക്ലിക്കുക.ഇപ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്നത് പോലെ ഒരു വിന്‍ഡോ ലഭിക്കും

ഇനി ഏത് ഭാഷയില്‍ നിന്ന് ഏതിലേക്കാണ് വിവര്‍ത്തനം ചെയ്യേണ്ടത് എന്ന ഭാഗത്ത് ( From ......To) English To Hindi സെലക്ട് ചെയ്യുക. അതിനുശേഷം ഇംഗ്ലീഷില്‍ ഒരു വാക്കോ വാചകമോ ടൈപ്പ് ചെയ്യുക. തുടര്‍ന്ന് Translate ടാബില്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ ഇടതുഭാഗത്ത് Translate ചെയ്തു വന്നീട്ടുണ്ടാകും . ഇങ്ങനെ Translate ചെയ്തു വന്ന ഭാഗത്തിനു താഴെയുള്ള Listen ടാബില്‍ ക്ലിക്ക് ചെയ്യൂ. അപ്പോള്‍ ആ ഭാഷയിലെ ഉച്ചാരണം നമുക്ക് കേള്‍ക്കാം

. ഇനി നാം ടൈപ്പ് ചെയ്തതിനു താഴെയുള്ള Listen ടാബില്‍ ക്ലിക്ക് ചെയ്താല്‍ ടൈപ്പ് ചെയ്ത ഭാഷയിലെ ഉച്ചാരണം നമുക്ക് കേള്‍ക്കാം.ഇതുപോലെ പല പദങ്ങളും നമുക്ക് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാം .

Monday, April 4, 2011

രണ്ടു വ്യത്യസ്ത ഐ ഡി ഉപയോഗിച്ചു ഗൂഗിള്‍ ടാല്കില്‍/യാഹൂ മെസ്സെഞ്ഞെര്‍ ല്‍ചാറ്റ് ചെയ്യാം!


നിങ്ങള്ക്ക് രണ്ടു ജിമെയില്‍ അല്ലെങ്കില്‍ യാഹൂ ഐ ഡി ഉണ്ടെന്കില്‍ അത് രണ്ടും ഉപയോഗിച്ചു ഒരേ സമയം ചാറ്റ് ചെയ്യാം!

ഗൂഗിള്‍ ടാല്കില്‍ ലോഗിന്‍ ചെയ്യാന്‍

1. നിങ്ങളുടെ ടെസ്ക്ടോപില്‍ ഒരു ഗൂഗിള്‍ ടോക്ക് ഷോര്‍ട്ട് കട്ട് നിര്‍മ്മിക്കുക, എന്നിട്ട് അതില്‍ റൈറ്റ് ക്ലിക്ക് ചെയ്തുProperties എടുക്കുക, അപ്പോള്‍ താഴെ കാണുന്നത് പോലെ വിന്‍ഡോ തുറന്നു വരും
2. target എന്നുള്ളതിന്റെ അവസാനം /nomutex എന്ന് ചേര്ക്കുക. (താഴെ കാണിച്ചിരിക്കുന്നു).
3. ഇനി ഓരോ പ്രാവശ്യം ഡെസ്ക്ടോപ്പ് ലെ ഷോര്‍ട്ട് കട്ട് ഇല്‍ ക്ലിക്ക് ചെയ്തു എത്ര ജിമെയില്‍ ഐ ഡി ഉപയോഗിച്ചും ഒരേ സമയം ലോഗിന്‍ ചെയ്യാം!


Google Talk ഹക്ക്


യാഹു messanger ലോഗിന്‍ ചെയ്യാന്‍
യാഹൂ മെസ്സന്‍ജരില്‍ ലോഗിന്‍ ചെയ്യാന്‍ രേങിസ്തൃയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതി.
ഇതിനായി താഴെകാണുന്ന രേങിസ്റ്രി ഫയല്‍ ഡൗണ്‍ലോഡ്‌ ചെയ്തു യാഹൂ മെസ്സങ്ങേരിന്റെ ഷോര്‍ട്ട് കട്ട് ഇല്‍ പലതവണ ക്ലിക്ക് ചെയ്തു വിത്യസ്ട ഐഡി ഉപയോഗിച്ചു ചാറ്റ് ചെയ്യാം!
Download