Showing posts with label കമ്പ്യൂട്ടർ. Show all posts
Showing posts with label കമ്പ്യൂട്ടർ. Show all posts

Sunday, July 15, 2012

കമ്പ്യൂട്ടറിലുള്ള ഡ്യൂപ്ലിക്കേറ്റ്‌ ഫയലുകള്‍ റിമൂവ് ചെയ്യാനുള്ള ഒരു എളുപ്പ വഴി


നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരേ ഫയല്‍ തന്നെ 
പല ഡ്രൈവിലും ആവര്‍ത്തിച്ചു വരുന്നുണ്ടായിരിക്കും അത് 
നോക്കി കണ്ടുപിടിക്കാന്‍വളരെ പാടാണ്.എന്നാല്‍  അതിനുള്ള 
ഒരു എളുപ്പ വഴിയാണ്  ഇത്.
മാത്രമല്ല ഒരുപാട് സ്പെയ്സും ലാഭിക്കാം
അതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്
സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ഒരുപാട് ഫയലുകള്‍ കണ്ടുപിടിക്കും
അതില്‍ സോഫ്റ്റ്‌വെയര്‍ ഫയലും കാണും അത് കൊണ്ട്
ഫോട്ടോകള്‍, സോങ്ങ്സ്, വീഡിയോസ് എന്നിവ മാത്രം
കളയുന്നതാണ് നല്ലത്...


(പോസ്റ്റിനു കടപ്പാട് -മുഹമ്മദ്‌ നാഷിദ്-സുഹൃത്ത്‌ ഡോട്ട് കോം )

Sunday, October 30, 2011

സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട .....

നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....


പഴയ മെമ്മറി കാര്‍ഡിലെയോ , കമ്പ്യൂട്ടര്‍കളിലെയോ ഡാറ്റകള്‍ എത്ര തന്നെ ഡിലീറ്റ് ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്‍ ഇഷ്ടം പോലെ സോഫ്റ്റ്‌വെയര്‍കള്‍ ഇന്നുള്ളത് നിങ്ങള്‍ക്ക് അറിയാമല്ലോ....അറിഞ്ഞാല്‍ മാത്രംപോര...ശ്രദ്ധിക്കുക....കേരളത്തില്‍ ഇന്ന് മൊബൈല്‍ ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്‍ ക്ലിപ്പുകളുടെയും പിന്നില്‍ ഈ ഒരു സംഭവം ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ വീഡിയോകള്‍ എടുക്കുകയും അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം ഒട്ടുമില്ലാത്ത ഫോട്ടോകള്‍ എടുക്കുന്നവരും ശ്രദ്ധിക്കുക
...നമ്മുടെ സുന്ദരമായ കേരളത്തില്‍ ഇതൊക്കെ വെച്ച് കളിക്കുന്ന ഞരമ്പ്‌ രോഗികളുടെ എണ്ണം വളരെ വളരെ കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും....


ഇതിനെതിരെ നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍  നിങ്ങളുമായി പങ്കുവെക്കുന്നു....


1. ഒരിക്കലും ഫോണോ ,കമ്പ്യൂട്ടറോ വില്‍ക്കുമ്പോളോ /സര്‍വീസ് ചെയ്യാന്‍ കൊടുക്കുമ്പോളോ മെമ്മറി കാര്‍ഡോ/ഹാര്‍ഡ് ഡിസ്ക്കോ കൊടുക്കരുത്...അതിനെ നശിപ്പിച്ചു കളയുക....കാരണം ഇപ്പോള്‍ പുതിയ കാര്‍ഡുകള്‍ക്ക് മത്തിയെക്കാള്‍ വില കുറവാണ്..service ചെയ്യാന്‍ അംഗീകൃത സര്‍വിസ് സെന്റെറില്‍ മാത്രം കൊടുക്കുക...


2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്‍ വെച്ച് നമ്മുടെ കുട്ടികള്‍ കമ്പ്യൂട്ടര്‍ പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം നുണകള്‍ പറഞ്ഞ് അതിനെ സെന്‍ട്രല്‍ ഹാളില്‍ എല്ലാവരും കാണുന്നിടത്ത് വെക്കുക...വീട്ടില്‍ ഇന്റര്‍നെറ്റ്‌ ഉണ്ടെങ്കില്‍ ബ്രൌസറില്‍ RECENT HISTORY ഇടയ്ക്കിടെ നോക്കുക...അവന്‍ അവള്‍ എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന് കാണാം...അലച്ചില്‍ കൂടുതലാണെങ്കില്‍ ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച് അവരെ വെറുപ്പിക്കരുത്...


3 .വാട്ടര്‍ തീം പാര്‍ക്കുകളില്‍ സ്ത്രീകള്‍ വെള്ളത്തില്‍ ഇറങ്ങുന്നത് നല്ലതല്ല...ഇന്‍റര്‍നെറ്റില്‍ കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ് ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക...പാര്‍ക്കില്‍ കുട്ടികള്‍ കളിച്ചോട്ടെ...ഭര്‍ത്താവിന്റെ കൂടെയും പെണ്ണുങ്ങള്‍ ഇറങ്ങണ്ട...നല്ലതല്ല....ഹിഡന്‍ കാമറകള്‍ അവിടങ്ങളില്‍ കൂടുതലുണ്ട്.....


4 . TEXTILE ഷോപ്പിന്‍റെ ഡ്രെസ്സിംഗ് റൂം,ഹോട്ടലുകളിലെ ബാത്ത് റൂം എന്നിവയിലൂടെ ഒന്ന് കണ്ണോടിക്കുക...ഹിഡന്‍ കാമറകളെ ഒന്ന് ചെക്ക്‌ ചെയ്യുന്നത് നല്ലതാണു..


5. പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍  
കുട്ടിക്ക്  പാല്‍ കൊടുക്കുമ്പോള്‍  പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ...


ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്‍ പറഞ്ഞതല്ല...ഒന്ന് ശ്രദ്ധിക്കുക....


ഇനി വല്ല ഞരമ്പ്‌ രോഗികളും മൊബൈലിലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍...ഇവരെ അറിയിക്കുക....


HOW TO CONTACT CYBER CRIME POLICE STATION


Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram - 695004
Tel : 0471 2449090 , 0471 2556179
email : cyberps@keralapolice.gov.in


also
For advice or assistance regarding cyber crimes you may contact:


Shri. N.Vinaya Kumaran Nair
AC Hitech Cell,
Police Head Quarters,
Thiruvananthapuram.
Mob: 9497990330
E mail: achitechcell@keralapolice.gov.in
OR
HiTech Cell
Police Head Quarters,
Thiruvananthapuram.
hitechcell@keralapolice.gov.in
Tel: 0471 - 2722768, 0471 - 2721547 extension 1274

Wednesday, August 10, 2011

പിസിയെ സുരക്ഷിതമാക്കാം .. സൌജന്യമായി ...

പണമൊന്നും ചെലവാക്കാതെ തന്നെ കമ്പ്യൂട്ടറുകള്‍ക്ക് സുരക്ഷ നല്‍കുന്ന ധാരാളം സംവിധാനങ്ങള്‍ ഇന്നുണ്ട്. ഇവ എങ്ങനെയെന്ന് മനസ്സിലാക്കിയാല്‍ പിസി സുരക്ഷയെക്കുറിച്ച് വേവലാതിയും വേണ്ട അനാവശ്യ ചെലവുകള്‍ ഉണ്ടാകുകയുമില്ല. ഇന്നത്തെ കാലത്ത് ഒരു പിസി പൂര്‍ണ്ണമായും സുരക്ഷിതമാകണമെങ്കില്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം പോര, ഇന്റര്‍നെറ്റ്, നെറ്റ്‌വര്‍ക്ക് ഭീഷണികളെക്കുറിച്ചുള്ള അവബോധവും ബ്രൗസിംഗില്‍ ജാഗ്രത പുലര്‍ത്തുന്നതും ആവശ്യമാണ്. പറഞ്ഞുവന്നത് മറ്റൊന്നാണ്, പിസി സുരക്ഷയ്ക്കായി നമുക്കിടയില്‍ ഇപ്പോള്‍ സൗജന്യ ടൂളുകള്‍ അഥവാ സംവിധാനങ്ങള്‍ ഉണ്ടെന്നാണ്.


വിന്‍ഡോസ് ഫയല്‍ ഷെയറിംഗ് ചെയ്യാതിരിക്കുക

നെറ്റ്‌വര്‍ക്കുകളില്‍ കൂടിയാണ് പല മാല്‍വെയറുകളും ഓരോ പിസികളിലും കടന്നുകൂടുന്നത്. നിങ്ങളില്‍ ഒരു വലിയൊരുവിഭാഗവും വിന്‍ഡോസ് ഫയല്‍ ഷെയറിംഗ് സംവിധാനം ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടാകില്ലേ. എന്നാല്‍ അത് അപകടമാണ്. വേംസ്, വൈറസ് ഉള്‍പ്പടെയുള്ള ഭീഷണികള്‍ക്ക് സിസ്റ്റം കീഴടങ്ങാന്‍ ഇത് കാരണമാകുന്നുണ്ട്. ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് നെറ്റ്‌വര്‍ക്ക് വഴി ഫയലുകള്‍ ഷെയര്‍ ചെയ്യുന്നതാണ് ഫയല്‍ ഷെയറിംഗ്. വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ പല രീതികളിലുള്ള ഫയല്‍ ഷെയറിംഗ് ഉണ്ട്. ലോക്കല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചും വെര്‍ച്വല്‍ സര്‍വ്വറിലേക്കും അങ്ങനെ ധാരാളം. നിങ്ങളുടെ വീട്ടില്‍ ഒന്നിലേറെ കമ്പ്യൂട്ടറില്ലെങ്കില്‍ അവ ഒരേ നെറ്റ്‌വര്‍ക്കിലല്ലെങ്കില്‍ ഫയല്‍ ഷെയറിംഗ് ഓപ്ഷന്‍ ടേണ്‍ ഓഫ് ചെയ്യുന്നതാണ് ഉത്തമം. 

ടേണ്‍ ഓഫ് ചെയ്യുന്ന വിധം: കണ്‍ട്രോള്‍ പാനലില്‍ പോയി നെറ്റ്‌വര്‍ക്ക് കണക്ഷന്‍ വിന്‍ഡോ എടുക്കുക. അവിടെ കാണുന്ന നെറ്റ്‌വര്‍ക്ക് അഡാപ്റ്റര്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപെര്‍ട്ടീസില്‍ ക്ലിക്ക് ചെയ്യുക. വിന്‍ഡോസ് ഫയല്‍ ഷെയറിംഗിന് നേരെയുള്ള ചെക്ക്‌ബോക്‌സ് അണ്‍ചെക്ക് ചെയ്താല്‍ മതി. ഇനി അഥവാ നിങ്ങള്‍ക്ക് നെറ്റ്‌വര്‍ക്ക് ഷെയറിംഗ് ആവശ്യമുള്ളതാണെങ്കില്‍ എപ്പോഴും സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. 

നെറ്റ്‌വര്‍ക്ക് കണക്ഷന്‍ നിരീക്ഷിക്കുക 

ഫയലുകളെ കറപ്റ്റ് ആക്കുകയും സിസ്റ്റം പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും ചെയ്യുന്ന വൈറസുകള്‍ ഇന്നുണ്ട്. വൈറസ് ബാധയുണ്ടായാല്‍ ഇന്റര്‍നെറ്റിലൂടെ അത് മറ്റുള്ള സിസ്റ്റങ്ങളിലേക്കും വൈറസുകളെ സ്പാം രൂപത്തിലും മറ്റും എത്തിക്കുന്നു. ഒരു നെറ്റ്‌വര്‍ക്ക് ബാന്‍ഡ്‌വിഡ്ത്ത് മോണിറ്ററുണ്ടെങ്കില്‍ ഇത്തരം ഭീഷണികളെ ഒരു പരിധി വരെ തടയാനാകും. വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റം ഇത്തരത്തില്‍ റിസോഴ്‌സ് മോണിറ്ററെന്ന നെറ്റ്‌വര്‍ക്ക് മോണിറ്റര്‍ ബില്‍റ്റ് ഇന്‍ ആയി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷിതമായ ബ്രൗസിംഗ്

വെബ് ബ്രൗസറുകളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ വേണം എപ്പോഴും ബ്രൗസിംഗിന് ഉപയോഗിക്കാന്‍. ഫയര്‍ഫോക്‌സ്, ക്രോം, ഒപേറ, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്നിവയുടെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

സൗജന്യ മാല്‍വെയര്‍ റിമൂവല്‍ ടൂള്‍

ഇന്ന് ധാരാളം മാല്‍വെയര്‍ റിമൂവല്‍ ടൂളുകള്‍ സൗജന്യമായി ലഭിക്കുന്നുണ്ട്. സ്‌പൈബോട്ട്, ഹൈജാക്ക്ദിസ്, സിമാന്‍ടെകിന്റെ പവര്‍ ഇറേസര്‍ എന്നിവയാണ് ഇതില്‍ ചിലത്. ഇവ ഓരോന്നും ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് വേണം സ്വീകരിക്കാന്‍ എന്ന് കൂടി ശ്രദ്ധിക്കുക. കാരണം ഇത്തരം പേരുകള്‍ അനുകരിച്ച് സ്പാമുകളും ധാരാളമാണ്. ആന്റിവൈറസ് കമ്പനികളും ഇത്തരം ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്.

വെബ് അധിഷ്ഠിത സ്‌കാനറുകള്‍

ആന്റിവൈറസുകള്‍ നമ്മുടെ സിസ്റ്റത്തിന്റെ സുരക്ഷാമതിലാണ്. എന്നാല്‍ ഇവ വേണമെന്നില്ല അല്ലെങ്കില്‍ അവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മടിയോ ഉള്ളവര്‍ക്കായി ഒരു മാര്‍ഗ്ഗം പറയാം. ഓണ്‍ലൈന്‍ ആന്റിവൈറസ് സ്‌കാനറുകള്‍ ഉപയോഗിക്കാം. ഇവ സൗജന്യമാണ്. ജാവ ആപ്ലിക്കേഷനോ ആക്റ്റീവ് എക്‌സ് എന്ന പ്രോഗ്രാമിംഗ് ലാംഗ്വേജോ ഉപയോഗിച്ചാണ് ഈ സ്‌കാനറുകള്‍ സിസ്റ്റം സ്‌കാന്‍ ചെയ്യുന്നത്. ഇവയെല്ലാം ഉപയോഗിക്കാമെങ്കിലും സിസ്റ്റത്തെ അടിസ്ഥാനമായി സുരക്ഷിതമാക്കുന്നതിന് ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.

സൗജന്യ ഓണ്‍ലൈന്‍ വൈറസ് സ്‌കാനര്‍

ഇഎസ്ഇടി, ട്രന്‍ഡ്‌മൈക്രോ എന്നീ സെക്യൂരിറ്റി കമ്പനികള്‍ സൗജന്യ ഓണ്‍ലൈന്‍ വൈറസ് സ്‌കാനര്‍ ലഭ്യമാക്കുന്നുണ്ട്. ഇവ പൂര്‍ണ്ണമായും സിസ്റ്റത്തെ സംരക്ഷിക്കില്ലെങ്കിലും സിസ്റ്റം വലിയ മാല്‍വെയറുകളുടെ പിടിയിലാകുമോ എന്ന ആശങ്ക ഇവ ഉപയോഗിച്ച് മാറ്റാം.

അണ്‍ലോക്കര്‍ ഉപയോഗിക്കുക

സിസ്റ്റത്തില്‍ മാല്‍വെയര്‍ സ്ഥിതി ചെയ്യുക ഏതെങ്കിലും ഫോള്‍ഡറില്‍ ഫയലിന്റെ രൂപത്തിലാകും. അവ ഏത് സമയത്തും പ്രവര്‍ത്തിക്കുന്നത് കാരണം സിസ്റ്റത്തില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുകയുമില്ല. കാരണം ഒരു ഫയല്‍ ഓപണ്‍ ചെയ്ത് വെച്ച് അവ ഡിലീറ്റ് ചെയ്യാന്‍ സാധ്യമല്ലല്ലോ. ഇത്തരം മാല്‍വെയറുകളെ ചെറുക്കാന്‍ അണ്‍ലോക്കര്‍ എന്ന ടൂളിന് സാധിക്കും. ഇത്തരം ഫയലുകള്‍ തുറക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. ഈ അപകടകരമായ ആപ്ലിക്കേഷനെ നശിപ്പിക്കാനും ഉപയോക്താക്കള്‍ ഫയലിന്റെ പ്രവര്‍ത്തനം കണ്ടെത്തുന്നതിന് വേണ്ടി അത് റീനെയിം ചെയ്യാനും അണ്‍ലോക്കര്‍ സഹായിക്കുന്നു.

ഓട്ടോറണ്‍ ഡിസേബിള്‍ ചെയ്യുക

വിന്‍ഡോസിലെ ഓട്ടോറണ്‍ സൗകര്യം ആക്റ്റീവ് ചെയ്യാതിരിക്കുക. ഒരു ഡിവിഡി ഇന്‍സേര്‍ട്ട് ചെയ്യുമ്പോഴോ അല്ലെങ്കില്‍ ഫ്ലാഷ്ഡ്രൈവ് കണക്റ്റ് ചെയ്യുമ്പോഴോ ആണ് ഓട്ടോറണ്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഡീഫോള്‍ട്ട് മീഡിയ പ്ലെയര്‍ ഉപയോഗിച്ച് ആ ഡിവിഡിയോ സിഡിയോ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യാന്‍ ഉപഭോക്താവിന് സൗകര്യമൊരുക്കുകയാണ് ഓട്ടോറണ്‍ ചെയ്യുന്നത്. ഫ്ലാഷ് ഡ്രൈവുകളുടെ കാര്യത്തില്‍ Autorun.inf ഫയല്‍ സുരക്ഷിതമല്ല. ഓട്ടോറണ്‍ ഫങ്ഷന്‍ ഉപയോഗിക്കുന്ന പിസികളില്‍ ഫ്ലാഷ് ഡ്രൈവ് ഇന്‍സെര്‍ട്ട് ചെയ്യുകയാണെങ്കില്‍ വൈറസ് ഡ്രൈവിലെ ഏതെങ്കിലും ഫോള്‍ഡറില്‍ ഒളിഞ്ഞിരുന്ന് പ്രവര്‍ത്തനം തുടങ്ങുന്നതാണ്.

ഫ്ലാഷ് ഡ്രൈവുകള്‍ പരിശോധിക്കുക 

ഡോസ് (ഡിഒഎസ്) കമാന്റുകള്‍ നല്‍കി ഫ്ലാഷ് ഡ്രൈവുകള്‍ സ്‌കാന്‍ ചെയ്യാവുന്നതാണ്. വൈറസ് സാന്നിധ്യം അറിയുന്നതിന് വേണ്ടിയാണിത്. അതിന് Start > Run വിന്‍ഡോയില്‍ cmd എന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് (ഉദാഹരണത്തിന്) എച്ച് ഡ്രൈവെന്നാണ് ഫ്ലാഷ് ഡ്രൈവ് കാണിക്കുന്നതെങ്കില്‍ H: എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് DIR/ah എന്ന് ടൈപ്പ് ചെയ്താല്‍ എല്ലാ ഒളിഞ്ഞിരിക്കുന്ന ഫയലുകളും കാണാനാകും. Autorun.inf എന്ന ഫയല്‍ ഹൈഡ് ആയി കാണുകയാണെങ്കില്‍ ഡ്രൈവിന് വൈറസ് ബാധയുണ്ടെന്നാണ് പൊതുവായ അര്‍ത്ഥം. അവ ഡിലീറ്റ് ചെയ്യണമെങ്കില്‍ ആദ്യം (ഉദാഹരണത്തിന്) ATTRIB -r -s -h AUTORUN.INF എന്ന് ടൈപ്പ് ചെയ്ത് പിന്നീട് DEL AUTORUN.INF എന്നും ടൈപ്പ് ചെയ്യുക.

Wednesday, June 1, 2011

കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗങ്ങള്‍



*കമ്പ്യൂട്ടര്‍ പൂര്‍ണ്ണമായും ബൂട്ട് ചെയ്തതിനു ശേഷം മാത്രം ആപ്ലിക്കേഷനുകള്‍ ഓപ്പണ്‍ ചെയ്യുക.


*ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്തതിനു ശേഷം റിഫ്രഷ് ചെയ്യുന്നത് മെമ്മറിയില്‍  നിന്ന് ഉപയോഗത്തിലില്ലാത്ത ഫയലുകള്‍ നീക്കം ചെയ്യാന്‍ ഉപകരിക്കും.


*ഡെസ്ക്ടോപ്പ് വാള്‍പേപ്പര്‍ ആയി ഉപയോഗിക്കുന്ന ചിത്രങ്ങളുടെ ഫയല്‍ വലിപ്പം കൂടാതിരിക്കാന്‍ ശ്രമിക്കുക.


*ഡെസ്ക്ടോപ്‌ ഷോര്‍ട്ട്കട്ട് ഐക്കണുകള്‍ കൊണ്ട് നിറക്കാതിരിക്കുക. ഓരോ ഷോര്‍ട്ട്കട്ടും 500bytes വരെ മെമ്മറി ഉപയോഗിക്കും.


*റീ-സൈക്കിള്‍ ബിന്‍ കൃത്യമായ ഇടവേളകളില്‍ കാലിയാക്കാന്‍ ശ്രദ്ധിക്കുക.


*താല്‍കാലിക ഇന്റര്‍നെറ്റ്‌ ഫയലുകള്‍ (Temporary Internet Files) കൃത്യമായ ഇടവേളകളില്‍ ഡിലീറ്റ് ചെയ്യുക.


*രണ്ട് മാസത്തിലൊരിക്കല്‍ ഹാര്‍ഡ് ഡിസ്ക് ഡീഫ്രാഗ്മെന്റ്ചെയ്യുക.ഇത് ഫയലുകളെ അടുക്കും ചിട്ടയായും ക്രമീകരിക്കുകയും അതുവഴി ആപ്ലിക്കേഷനുകള്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും.


*ഹാര്‍ഡ് ഡിസ്കിനെ രണ്ട് പാര്‍ട്ടീഷന്‍(Partitions) ആക്കി തിരിക്കുകയും, വലിയ ആപ്ലിക്കേഷനുകളെ (ഉദാ: 3Dസ്റ്റുഡിയോ, ഫോട്ടോഷോപ്) രണ്ടാമത്തെ പാര്‍ട്ടീഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുക. റാം ഫുള്‍ ആയി യൂസ് ചെയ്യുന്ന സമയത്ത് വിന്‍ഡോസ് ബൂട്ടിങ്ങ് പാര്‍ട്ടീഷനിലെ ഫ്രീ സ്പേസ് വിര്‍ച്വല്‍ മെമ്മറിക്ക് വേണ്ടി യൂസ് ചെയ്യും. അതു കൊണ്ട് ബൂട്ടിങ്ങ് പാര്‍ട്ടിഷന്‍ (മിക്കവാറും C ഡ്രൈവ്) ഫ്രീ ആക്കി ഇട്ടാല്‍ കമ്പ്യൂട്ടറിനു നല്ല പ്രവര്‍ത്തനക്ഷമത ലഭിക്കും.


*പുതിയ ആപ്ലീക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Tray Icon എന്ന ഒപ്ഷന്‍ ഡിസേബിള്‍ ചെയ്യുക.വിന്‍ഡോസ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ആപ്ലിക്കേഷനും സ്റ്റാര്‍ട്ട് ചെയ്യുക എന്ന ഒപ്ഷനും ഡിസേബിള്‍ ചെയ്യുക. ഇനി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഈ ഓപ്ഷന്‍ ചോദിക്കുന്നില്ലെങ്കില്‍ പിന്നീട് ആപ്ലിക്കേഷന്റെ പ്രിഫറന്‍സ്(Preference) അല്ലെങ്കില്‍ സെറ്റിങ്സില്‍ പോയാല്‍ ഇത് നീക്കം ചെയ്യാന്‍ സാധിക്കും. ഇതും സിസ്റ്റം ബൂട്ട് ചെയ്യുന്നത് എളുപ്പമാക്കും.


*കമ്പ്യൂട്ടര്‍ പൊടിപിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സി.പി.യു ഫാനില്‍ പൊടിപിടിക്കുകയും പതുക്കെ പതുക്കെ ഫാന്‍ ജാം ആയി സ്ലോ ആകുകയും ചെയ്യുന്നത് മൂലം പ്രോസസറിനെ ചൂടാക്കുകയും അത് പ്രോസസിങ് വേഗതയെ കുറക്കുകയും ചെയ്യും.ഡസ്റ്റ് നീക്കം ചെയ്യാന്‍ ബ്ലോവര്‍ ഉപയോഗിക്കുക. വാക്വം ക്ലീനര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.....

Sunday, May 1, 2011

ഓട്ടോറണ്‍ എന്ന വില്ലന്‍


സി.ഡി, പെന്‍ഡ്രൈവ് തുടങ്ങിവയിലൂടെയുള്ള വൈറസ് ആക്രമണത്തിന് ഏറ്റവും കൂടുതല്‍ കാരണമായ ഒരു വിന്‍ഡോസ് ഫീച്ചറാണ് ഓട്ടോറണ്‍. നീക്കം ചെയ്യാവുന്ന ഡ്രൈവുകള്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുമ്പോള്‍ ഏതു പ്രോഗ്രാമാണ് ആദ്യം പ്രവര്‍ത്തിക്കേണ്ടത് എന്നുള്ള വിവരം നല്‍കുന്ന ഒരു ചെറിയ ഫയലണ് Autorun.inf. പലരും ഓട്ടോറണ്ണിനെ ഒരു വൈറസ് ആയി തെറ്റിദ്ധരിക്കാറുണ്ട്. Autorun.inf. പ്രോഗ്രാമുകളുടെ ഇന്‍സ്റ്റാലേഷന്‍ പ്രക്രിയ കൂടുതല്‍ എളുപ്പമാക്കാനാണ് ഈ ഫീച്ചര്‍ തയ്യാറാക്കിയതെങ്കിലും, ഉപയോക്താക്കളറിയാതെ ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് നിശബ്ദമായ വൈറസ് സംക്രമണത്തിന് ഏറ്റവും കൂടുതല്‍ വഴിയൊരുക്കിയതും ഇതുതന്നെയാണ്. 


സ്വാഭാവികമായും വിന്‍ഡോസ് കമ്പ്യൂട്ടറുകളില്‍ സി.ഡി,യു എസ് ബി,പെന്‍ഡ്രൈവ് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആദ്യം പരിശോധിക്കുക Autorun.inf. എന്ന ഫയല്‍ ഉണ്ടോ എന്നാണ്. ഉണ്ടെങ്കില്‍ പ്രസ്തുത ഫയലിലുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായ പ്രോഗ്രാം സ്വയമേവ തുറക്കപ്പെടുന്നു. ഈ ഉദാഹരണം ശ്രദ്ധിയ്ക്കുക.


[autorun]
open=autorun.exe
icon=autorun.ico

ഇത് ലളിതമായ ഒരു ഓട്ടോറണ്‍ ഫയലിന്റെ ഉള്ളടക്കമാണ്. അതായത് ഈ ഫയല്‍ ഉള്ള ഒരു പെന്‍ഡ്രൈവ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുമ്പോള്‍ ആ ഡ്രൈവിലുള്ള autorun.exe എന്ന പ്രോഗ്രാം സ്വയം തുറക്കപ്പെടുന്നു. സാധാരണഗതിയില്‍ വൈറസ് സംക്രമണത്തിനായി വൈറസുകളും അതിനോടു ബന്ധപ്പെട്ട ഓട്ടോറണ്‍ ഫയലും മറഞ്ഞിരിക്കുകയാണ് പതിവ്. അതായത് വൈറസ് ബാധയേറ്റ കമ്പ്യൂട്ടറുകളില്‍ ബന്ധിക്കപ്പെട്ട പെന്‍ഡ്രൈവുകളിലേക്കും മറ്റും വൈറസ് പ്രോഗ്രാമും ഒട്ടോറണ്ണും ഉപയോക്താക്കള്‍ അറിയാതെ തന്നെ പകര്‍ത്തപ്പെടുന്നു. പിന്നീട് മറ്റൊരു കമ്പ്യൂട്ടറില്‍ ഇതേ ഡ്രൈവ് തുറക്കുമ്പോള്‍ ഓട്ടോറണ്‍ ഫയല്‍ മുഖേന വൈറസ് അതിലേക്കും ബാധിക്കുന്നു. 

ഓട്ടോറണ്‍ ഫീച്ചര്‍ ഡിസേബിള്‍ ചെയ്യാനുള്ള രീതികള്‍ മൈക്രോസോഫ്റ്റിന്റെ ഈ പേജില്‍ലഭ്യമാണ്. വിന്‍ഡോസ് വിസ്തയ്ക്കു മുന്‍പു വരെയുള്ള പതിപ്പുകളില്‍ യാതൊരു മുന്നറിയിപ്പും ഇല്ലാതെ സിഡികളില്‍ നിന്നും മറ്റും ഓട്ടോറണ്ണിലൂടെ പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാളാകുമായിരുന്നു.മൈക്രോസോഫ്റ്റിന് ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്ന ഒട്ടോറണ്‍ ഭീഷണി ഫലപ്രദമായി ഒഴിവാക്കാന്‍ കഴിഞ്ഞത് അടുത്ത കാലത്താണ്. വിന്‍ഡോസ് 7 പുറത്തിറക്കിയ അവസരത്തിലാണ് മൈക്രോസോഫ്റ്റ് ഓട്ടോറണ്‍ മൂലമുണ്ടായ പൊല്ലാപ്പുകള്‍ തുറന്നു സമ്മതിച്ചത്. വിന്‍ഡോസ് 7 ല്‍ പ്രധാനമായും രണ്ടു മാറ്റങ്ങളാണ് വരുത്തിയത്, ഒന്ന് സി.ഡി, ഡി.വി.ഡി,പെന്‍ ഡ്രൈവുകളിലൊഴികെ ഓട്ടോപ്ലേ ഫീച്ചര്‍ സാദ്ധ്യമല്ലാതാക്കി. അതായത് പ്രോഗ്രാമുകള്‍ ഓട്ടോറണ്‍ വഴി സ്വയം ഇന്‍സ്റ്റാള്‍ ആകുകയില്ല. രണ്ടാമതായി എക്‌സിക്യൂട്ടബിള്‍ പ്രോഗ്രാമുകളുടെ സാന്നിധ്യം ഒരു പോപ്‌ അപ്പ്‌ ഡയലോഗ് ബോക്‌സിലൂടെ ദൃശ്യമാക്കുന്നു. ഇതു വഴി അപകട ഭീഷണി മനസ്സിലാക്കാന്‍ കഴിയുന്നു. വിന്‍ഡോസ് 7 ല്‍ ഈ ഫീച്ചര്‍ ഫലപ്രദമായിക്കണ്ടതിനാല്‍ ഒരു അപ്‌ഡേറ്റിലൂടെ മറ്റു വിന്‍ഡോസ് പതിപ്പുകളിലും ഇത് ലഭ്യമാക്കിയിരുന്നു.

Friday, April 8, 2011

ഫോള്‍ഡര്‍ ബ്രൌസിംഗ് സ്പീഡ് കൂട്ടുവാന്‍ ഒരു മാര്‍ഗം

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും ,നമ്മള്‍ my computer അല്ലെങ്കില്‍ മറ്റു ഫോള്‍ഡര്‍കള്‍ തുറക്കുമ്പോഴും വളരെ സാവധാനം ആയിരിക്കും അവ തുറന്നു വരിക.ഇതിനു കാരണം windows folders നമ്മള്‍ എപ്പോള്‍ ഓപ്പണ്‍ ചെയ്യുമ്പോഴും windows xp ഓട്ടോമറ്റിക്ക് ആയി network files ഉം printers ഉം സെര്‍ച്ച്‌ ചെയ്യുന്നത് കൊണ്ടാണ്.അത് നമുക്ക് മാറ്റിയെടുത്ത് സ്പീഡ് കൂട്ടം.


1.ആദ്യം my computer ഓപ്പണ്‍ ചെയ്യുക.
2.ക്ലിക്ക് Tools മെനു
3.ക്ലിക്ക് Folder options...
4.ക്ലിക്ക് View ടാബ്
5.അതില്‍ Automatically search for network folders and printers ടിക്ക്
ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കി Apply കൊടുത്ത് Ok അടിക്കുക.
6.ഇനി കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട്‌ ചെയ്യുക.

ഇനി ഒന്ന് ചെക്ക് ചെയ്യു