Showing posts with label മൊബൈൽ. Show all posts
Showing posts with label മൊബൈൽ. Show all posts

Thursday, July 14, 2016

കൈവെള്ളയിൽ ഒതുങ്ങുന്ന ഊബറും ജുഗുനുവും.

കൈവെള്ളയിൽ ഒതുങ്ങുന്ന ഊബറും ജുഗുനുവും.
#Uber #Jugunoo

പലർക്കും അറിയാവുന്ന കാര്യമാണെങ്കിലും അറിയാത്തവർക്ക് വേണ്ടി ഉള്ള ഒരു കുറിപ്പാണിത്.ഈ ഒരു കുറിപ്പ് എറണാകുളത്തുള്ളവർക്കും ഇവിടെ ഒന്നോ രണ്ടോ ദിവസം നിൽക്കുന്നവർക്കും, അതെ പോലെ മറ്റ് മെട്രോകളിലും, കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർക്കും ഉപകരിക്കും.

ഊബറും ജുഗുനുവും  ടാക്സി സർവ്വീസിന്റെ രണ്ട് ആപ്ലിക്കേഷനുകളാണ്. ടാക്സി സർവ്വീസ് എന്ന് കേൾക്കുമ്പോൾ നമ്മൾ മലയാളികൾക്ക് അത്ര പ്രിയങ്കരമായ സംഭവമല്ല .കാരണം അമിതമായ ചാർജുകൾ ഈടാക്കുന്നത് തന്നെ കാരണം.
പക്ഷേ കേരളത്തിൽ ഒരു കിലോമീറ്ററിന് 5 രൂപ നിരക്കിൽ എസി കാറിൽ യാത്ര ചെയ്യണമെന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ മാത്രം തുടർന്ന് വായിക്കാം.
uber എന്ന ടാക്സി ആപ്സ്, പ്ലേ സ്റ്റോറിൽ ലഭ്യമാണ്.ഇൻസ്റ്റാൾ ചെയ്തിട്ട് ലൊക്കേഷൻ ഓൺ ചെയ്ത് ഉപയോഗിച്ചാൽ മതിയാകും. നമ്മൾ നിൽക്കുന്നിടത്ത് നിന്ന് പിക്ക് ചെയ്ത് കൊള്ളും. കൊച്ചിയിൽ മിനിമം നിരക്ക് 35 രൂപയും കിലോമീറ്റർ 5 രൂപയും വെയ്റ്റിംങ് ചാർജ് മിനിറ്റിന് 1 രൂപയുമാണ് ചാർജ്.അതായത് ആട്ടോറിക്ഷയിൽ 120 രൂപയുടെ യാത്ര നടത്തുന്ന ദൂരം ഊബറിൽ ,എസി കാറിൽ സഞ്ചരിച്ചാൽ 60/70 രൂപ മാത്രം.
ആട്ടോക്കാരന്റെ കൊള്ളയ്ക്ക് നിന്ന് കൊടുക്കേണ്ട, കാണുന്ന ആട്ടോയിൽ കൈ കാണിച്ച് തളരണ്ട.ഈ ആപ്പ് ഓൺ ചെയ്യുക. പിക്/ഡ്രോപ് ലൊക്കേഷൻ എൻറർ ചെയ്യുക .അത്ര മാത്രം. കൂടുതൽ ചോദ്യങ്ങളോ കഴുത്തറപ്പൻ ചാർജോ ഇല്ല എന്നതാണ് uber Taxi യുടെ ഗുണം. ഇതൊക്കെ കഴിഞ്ഞ കുറെ കാലങ്ങളായി ഞാൻ അനുഭവിക്കുന്ന കാര്യങ്ങളാണ്.തിരക്കേറിയ നഗരത്തിൽ സുരക്ഷിതമായി, വളരെ ചിലവ് കുറഞ്ഞ യാത്രയാണ് ഊബർ നൽകുന്നത്. ഊബർ ഗുജറാത്ത്, ഡെൽഹി, മുംബൈ, നാഗ്പൂർ, ബാംഗ്ലൂർ, ചെന്നെ, കൽക്കട്ട തുടങ്ങിയ സ്ഥലങ്ങളിലൊക്കെ സർവ്വീസ് ഉണ്ട്.അത് വഴി അവിടെയൊക്കെ പോയാലും ഭാഷ പ്രശ്നമാകാതെ, കഴുത്തറുപ്പൻ ടാക്സി ചാർജ് ഭയക്കാതെ യാത്ര ചെയ്യാൻ കഴിയും. ഡ്രൈവറുടെ ഫോട്ടോ, ഫോൺ നമ്പർ, ഏത് വാഹനം, അതിന്റെ നമ്പർ എല്ലാം നമ്മുടെ മൊബൈലിൽ ലഭ്യമാണ്. അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ  ട്രാക്ക് ചെയ്യാനും ലൊക്കേഷൻ സെന്റ് ചെയ്യാനുമൊക്കെ UBER ൽ സൗകര്യമുണ്ട്.
കേരളത്തിന് പുറത്ത് KM 4 രൂപ മാത്രമാണ്.
ആദ്യമായി ഉപയോഗിക്കുന്നവർ "hussainn96ue " എന്ന കോഡ് Promo എന്ന ഓപ്ഷനിൽ ആഡ് ചെയ്താൽ  150 രൂപ വരെയുള്ള ആദ്യ റൈഡ് ഫ്രീ ആയിരിക്കും.

ജുഗുനു (Jugunoo).

ഇതൊരു ആട്ടോ സർവ്വീസാണ്.കേരളത്തിലെ മെട്രോ കളിലെ ആട്ടോറിക്ഷ തൊഴിലാളികളുടെ മോശം ആറ്റിറ്റ്യൂഡ് കാരണം മാത്രം ഇവിടെ വേര് പിടിച്ച സർവ്വീസാണ് ഊബർ.അത് വന്നതോട് കൂടി നല്ല രീതിയിൽ ജോലി ചെയ്തിരുന്ന ആട്ടോറിക്ഷാക്കാർക്കും പണി കിട്ടി. അങ്ങിനെ ആട്ടോറിക്ഷക്കാരുടെ വക സംഭാവനയാണ്  ജുഗുനു. ജുഗുനു തരക്കേടില്ലാത്ത സർവ്വീസാണ്. മൊബൈൽ ആപ്പ്സ് വഴി ആട്ടോറിക്ഷ, വിളിപുറത്തു വരുന്ന മാജിക്ക് ആണ് ജുഗുനുവിന്റേത്. കിലോമീറ്റർ4 രൂപ നിരക്കിൽ ആണ് ഈടാക്കുന്നത്. മിനിമം ചാർജ് 15 രൂപയും വെയിറ്റിംഗ് ചാർജ് 1 രൂപയും മാത്രം.!
കേരളത്തിന് പുറത്തും ജുഗുനു ലഭ്യമാണ്. ബാഗ് പായ്ക്കിംഗ് യാത്രകളിൽ എനിക്ക് ഏറെ പ്രയോജനം ഉണ്ടായ സർവ്വീസാണ് ജുഗുനുവിന്റേത്.കേരളത്തിന് പുറത്ത് 3 രൂപ നിരക്ക് മാത്രം. ഒറീസയിൽ എത്തിയപ്പോൾ ഒറിയ അറിയാത്ത എനിക്ക് ഒരു പാട് ഉപകാരപ്പെട്ടതാണ് ജുഗുനു.ആദ്യമായി ഉപയോഗിക്കുന്നവർ
"HUSSAIN738199" എന്ന കോഡ് പ്രമോ ഓപ്ഷനിൽ ഉപയോഗിച്ചാൽ 50 രൂപ വരെയുള്ള ആദ്യ റൈഡ് സൗജന്യമായിരിക്കും.

ഓല, മേരു, Bകാബ് തുടങ്ങിയ കുറെ ടാക്സി സർവ്വീസ് ഉണ്ടെങ്കിലും ഏറ്റവും നല്ലതും ലാഭകരവും പ്രയോജനകരവുമെന്ന് എനിക്ക്
അനുഭവത്തിൽ നിന്ന് നല്ലത് എന്ന് തോന്നിയതുമാണ് പങ്ക് വെച്ചത്.

നല്ല ഒരു സർവ്വീസ് നിങ്ങൾക്കും പ്രയോജനമാകട്ടെ എന്ന് കരുതിയതിനാൽ
 മാത്രമാണ് ഇവിടെ പരിചയപ്പെടുത്തിയത് എന്നറിയിക്കട്ടെ. സംശയങ്ങൾ ചോദിച്ചാൽ  സമയക്രമം പോലെ പറഞ്ഞു തരാം.

Uber download Link: https://get.uber.com/envelope/hussainn96ue/

# പോസ്റ്റ് അടിച്ച് മാറ്റാതെ ഷെയർ ചെയ്ത് മാത്രം സഹകരിക്കുക. :)



Sunday, August 3, 2014

വാട്ട്സ് ആപ്പ് ടിപ്സ് (Whats app Tips&Tricks )

വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഫലപ്രദമായ ഏതാനും ടിപ്സുകളാണ് ഇവിടെ :
1. ലാസ്റ്റ് സീന്‍, പ്രൈവസിബ്ലോക്കിങ്ങ് – Settings -> Account -> Privacy എടുത്ത് ലാസ്റ്റ് സീന്‍‌ സെറ്റിങ്ങ് മാറ്റം വരുത്താം. ഇവിടെ തന്നെ കോണ്ടാക്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്. Blocked contacts ല്‍ + ടാപ് ചെയ്താല്‍ എല്ലാ കോണ്‍ടാക്ടുകളും കാണാനാവും. ഇവിടെ നിന്ന് നേരിട്ട് ബ്ലോക്ക് ചെയ്യുകയും ചെയ്യാം.
2. മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ഡിസേബിള്‍ ചെയ്യാം – Settings -> Chat Settings -> Media auto-download ല്‍ പോയി മൊബൈല്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍ ഡൗണ്‍ലോഡിങ്ങ് ഒഴിവാക്കാം. When using mobile data’, ‘When connected on WiFi’ , ‘When roaming’ എന്നിവയാണ് ഇവിടെ ഉണ്ടാവുക.
3. പുതിയ നമ്പറിലേക്ക് മൈഗ്രേഷന്‍ – Settings -> Account -> Change number പുതിയ നമ്പറിലേക്ക് മൈഗ്രേറ്റ് ചെയ്യാം. ആദ്യം പഴയ നമ്പര്‍ കണ്‍ഫേം ചെയ്ത് തുടര്‍ന്ന് പുതിയ നമ്പര്‍ നല്കുക.
4. മെസേജ് ബാക്കപ്പ് – മെസേജുകള്‍ -കോണ്‍വെര്‍സേഷനുകള്‍ ബാക്കപ്പ് ചെയ്യാന്‍ Chat Settings ല്‍ പോയാല്‍ മതി. ഇവിടെ നിന്ന് ഇവ ഇമെയില്‍ ചെയ്യാനും സാധിക്കും.
5. സപ്പോര്‍ട്ട് ചെയ്യാത്ത ഫയലുകള്‍ സെന്‍ഡ് ചെയ്യാം – വാട്ട്സ് ആപ്പില്‍ ഫയല്‍ ഷെയറിങ്ങിന് പരിമിതകളുണ്ട്. സൈസിന്‍റെ പരിധി 15 എം.ബിയാണ്. ഇത് മറികടക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് CloudSend. ഫയല്‍ ഇവിടെ അപ്ലോഡ് ചെയ്ത് ലിങ്ക് സെന്‍ഡ് ചെയ്താല്‍ മതി.





Saturday, August 20, 2011

മൊബൈലില്‍ മലയാളം വായിക്കുവാനും എഴുതുവാനും ....


ഈ സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ മിക്കവാറും പേര്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് ഉപയോഗിയ്ക്കുന്നവരാണ്. യൂണികോഡ് വ്യാപകമായതോടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ക്ക് ഇന്ന് ഇന്റെര്‍നെറ്റില്‍ മുഖ്യസ്ഥാനമാണുള്ളത്. ഫേസ്‌ബുക്ക്, ബ്ലോഗുകള്‍, ഓര്‍ക്കുട്ട്, മലയാളം മെയില്‍, ട്വിറ്റര്‍, ദേശാഭിമാനി, മാതൃഭൂമി, മാധ്യമം മുതലായ പത്രങ്ങള്‍, വിക്കിപീഡിയ ഇവയൊക്കെ മലയാളം യൂണിക്കോഡ് ഉപയോഗിയ്ക്കുന്നു. പുതിയ കമ്പ്യൂട്ടറുകള്‍ എല്ലാം തന്നെ മലയാളം വായിയ്ക്കാനും എഴുതാനും പര്യാപ്തമായവയാണ്. എന്നാല്‍ മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും കഴിയുക വിദൂരസ്വപ്നമായിരുന്നു, ഈയടുത്തുവരെ. ഏറെക്കാലത്തെ അലച്ചിലിനു ശേഷം ഓണ്‍‌ലൈനില്‍ മലയാളം എഴുതാനും വായിയ്ക്കാനും കഴിയുന്ന ചില ടെക്നിക്കുകള്‍ പലയിടത്തു നിന്നുമായി ലഭിയ്ക്കുകയുണ്ടായി. അവ ഇവിടെ പങ്കുവെയ്ക്കുന്നു.
ശ്രദ്ധിയ്ക്കുക, ഈ അഭ്യാസങ്ങള്‍ മുഴുവന്‍ “Opera Mini" എന്ന മൊബൈല്‍ ബ്രൌസറിന്റെ സഹായത്തോടെ ആണ് ചെയ്യുന്നത്. മറ്റു ബ്രൌസറുകള്‍ ഇതിനു പര്യാപ്തമാണെന്ന് തോന്നുന്നില്ല (കൃത്യമായി അറിയില്ല. എന്നാല്‍ ആപ്പിളിന്റെ Safari ബ്രൌസറില്‍ മൊബൈല്‍ മലയാളം വായിയ്ക്കാന്‍ കഴിയുന്നുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞു). ആയതിനാല്‍ നിലവില്‍ Opera Mini നിങ്ങളുടെ മൊബൈലില്‍ ഇല്ലായെങ്കില്‍ ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.


ആന്‍ഡ്രോയിഡ് മൊബൈലുകള്‍ക്ക്, “മാര്‍ക്കറ്റി“ല്‍ സെര്‍ച്ച് ചെയ്താല്‍ Opera Mini അനായാസം ലഭിയ്ക്കും. അല്ലാത്തവwww.m.opera.com സൈറ്റില്‍ പോയി ഡൌണ്‍‌ലോഡ് ചെയ്യുക. ഇനി:


1. OPERA MINI ഇന്‍സ്റ്റാള്‍ ചെയ്യുക.


2. OPERA MINI ഓപണ്‍ ചെയ്യുക. അഡ്രസ് ബാറില്‍ config: എന്നു ടൈപ്പ് ചെയ്യുക. ( “ : “ കോളണ്‍ ചിഹ്നം ഇടാന്‍ മറക്കരുത്. )


3. ഇപ്പോള്‍ POWER USER SETTINGS എന്നൊരു പേജ് കിട്ടും. അത് താഴേയ്ക്ക് സ്ക്രോള്‍ ചെയ്യുക.Use bitmap fonts for complex scripts എന്ന സെറ്റിങ്ങില്‍ എത്തുക. അവിടെ No എന്നു കാണുന്നത് Yes ആക്കുക. Save ചെയ്യുക.


(ഒരു പക്ഷെ config: എന്നു ടൈപ്പു ചെയ്താല്‍ ചിലപ്പോള്‍ error കാണിച്ചേക്കാം. അപ്പോള്‍ opera:config എന്നു ടൈപ്പ് ചെയ്ത് ശ്രമിയ്ക്കുക. എന്നിട്ടും നടന്നില്ലെങ്കില്‍ ഓപറാ ക്ലോസ് ചെയ്ത് വീണ്ടും ശ്രമിയ്ക്കുക. അല്ലെങ്കില്‍ Uninstall ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക)


ഇനി നിങ്ങളുടെ ബ്ലോഗ്, ഫേസ്ബുക്ക്, വിക്കി, മലയാളം യൂണിക്കോഡ് സൈറ്റുകള്‍ തുറന്നു നോക്കൂ.(ചില മൊബൈലുകളില്‍ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ജിമെയില്‍ ഇവയൊക്കെ നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിയ്ക്കും. അവയിലൊന്നും മലയാളം കിട്ടില്ല. അവ സൈന്‍ ഔട്ട് ചെയ്തിട്ട്, ഓപ്പറയില്‍ ലോഗിന്‍ ചെയ്യുക.)


മലയാളം എഴുതാന്‍:


കമ്പ്യൂട്ടറില്‍ “കീമാന്‍“ ഉപയോഗിച്ച് മലയാളം എഴുതും‌പോലെ അനായാസമാണ് ഇതെന്ന് വിചാരിയ്ക്കരുത്. അത്ര അത്യാവശ്യമാണെങ്കിലോ അല്ലെങ്കില്‍ മിനക്കെടാന്‍ സമയമുണ്ടെങ്കിലോ മാത്രം ശ്രമിയ്ക്കുക. ഇത് ഓണ്‍‌ലൈനില്‍ മാത്രമേ സാധ്യമാകൂ.


സമ്മതമെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ ടെക്സ്റ്റുകളുടെ CUT / COPY / PASTE ഓപഷ്നുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ടുപിടിയ്ക്കുക. എന്റെ 
നോക്കിയ 6110 നാവിഗേടര്‍   മൊബൈലില്‍ വലിയ വിഷമമില്ലാതെ അതു ചെയ്യാം. നിങ്ങളുടെ മൊബൈലിന്റേത് കണ്ടെത്തിയാല്‍ ഇനി “എഴുത്തി“ലേയ്ക്ക് കടക്കാം.


1. നിങ്ങളുടെ OPERA MINI യില്‍ ശ്രദ്ധാപൂര്‍വംhttp://malayalam.keralamla.com/mobile/index.php ഈ അഡ്രസ് തെറ്റാതെ ടൈപ്പ് ചെയ്ത് സൈറ്റിലേയ്ക്ക് പോകുക. (ഈ പേജ് ബുക്ക്മാര്‍ക്ക് ചെയ്തു വച്ചോളു.)


2. ഇപ്പോള്‍ ലഭിയ്ക്കുന്ന പേജില്‍ “Enter Text to be transliterated“ എന്നതിനു താഴെയുള്ള ടെക്‍സ്റ്റ് ബോക്സില്‍ മംഗ്ലീഷ് വാക്ക് ടൈപ്പ് ചെയ്യുക. ലിപി വിന്യാസം “കീമാന്‍“ പോലെ തന്നെ. ഇനി “Submit“ ബട്ടണ്‍ അമര്‍ത്തുക.


3. അല്പസമയത്തിനകം ടെക്സ്റ്റ് ബോക്സിനു മുകളിലായി നിങ്ങള്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റ് മലയാളത്തില്‍ കാണപ്പെടും.


4. ടെക്സ്റ്റ് ബോക്സിനു താഴെയായി “Get Text“ എന്നു കാണുന്ന ബട്ടണ്‍ അമര്‍ത്തുക. അല്പസമയത്തിനം ആ ബോക്സില്‍ മലയാളം ടെക്സ്റ്റ് കാണപ്പെടും, എന്നാല്‍ ഏതാനും ചതുരകട്ടകളായിട്ടാണെന്നു മാത്രം. സാരമില്ല.


5. ഇനി സെലെക്ട് ചെയ്ത് നിങ്ങളുടെ മൊബൈലിന്റെ CUT / COPY ഓപ്ഷന്‍ ഉപയോഗിച്ച് കട്ടോ കോപ്പിയോ ചെയ്യുക.


6. ഓപറയിലെ മറ്റൊരു വിന്‍ഡോയില്‍ മലയാളം എഴുതേണ്ട സൈറ്റ് തുറക്കുക. അവിടെ ആവശ്യമായിടത്ത് പേസ്റ്റ് ചെയ്യുക.

ശ്രദ്ധിയ്ക്കുക, ഓരോ വാക്കായിട്ടുമാത്രമേ ട്രാന്‍സ്‌ലിറ്റെറേഷന്‍ സാധിയ്ക്കൂ. ആയതിനാല്‍ മലയാളം എഴുതേണ്ട സൈറ്റും ട്രാന്‍സ്‌ലിറ്റെറേഷന്‍ സൈറ്റും തുറന്നു വയ്ക്കുക. ഓരോ പ്രാവശ്യവും മാറി മാറി ടോഗിള്‍ ചെയ്യുക. QWERTY കീപാഡോ ടച്ച് സ്ക്രീനോ ഉള്ള മൊബൈലുകളില്‍ ടൈപ്പിങ്ങ് അത്ര വിഷമകരമായിരിയ്ക്കില്ല. അല്ലാത്തവയില്‍ ഈ പരിപാടി അത്ര സുഖകരമാണെന്ന് തോന്നുന്നില്ല. എന്തായാലും ശ്രമിച്ചു നോക്കൂ.

Friday, July 1, 2011

നിങ്ങളുടെ കയില്‍ ഉള്ള മൊബൈല്‍ തന്നെ ഒരു ടിവി റിമോട്ട്,ആയി ഉപയോഗിക്കാം





നിങ്ങളുടെ കയില്‍ ഉള്ള മൊബൈല്‍ തന്നെ ഒരു ടിവി റിമോട്ട്,ആയി ഉപയോഗിച്ചാലോ,നല്ലതല്ലേ,
ഇവിടെ ക്ലിക്ക് ചെയിതു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക.അത് നിങ്ങളുടെ മോബിയിലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക .ഇത്  
ഉപയോഗിച്ച് ,

നിങ്ങള്ക് TV VCD DVD ,തുടങ്ങിയ റിമോട്ട് ഉപയോഗിക്കുന്ന ഉപകരനങ്ങള്‍ വര്‍ക്ക്‌ ചെയിക്കംഇതു നോക്കിയയുടെ,എല്ലാ മോഡല്‍ N E X-സീരിസ് കളിലും IR ഉള്ള എല്ലാ മോടെലിലും,സപ്പോര്‍ട്ട് ചെയും,
..

Sunday, June 5, 2011

മൊബൈല്‍ വഴി നിങ്ങളുടെ കമ്പ്യൂട്ടര്‍ കണ്ട്രോള്‍ ചെയ്യു

നിങ്ങളുടെ മൊബൈല്‍ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍ കണ്ട്രോള്‍ ചെയുവാന്‍ സാധിക്കും. കമ്പ്യൂട്ടര്‍ (ShutDown,Logoff,Reboot,Lock) എന്നിവ ചെയ്യുവാന്‍ ഇനി നിങ്ങളുടെ മൊബൈല്‍ നിന്നും ഒരു sms അലങ്ഗില്‍ നിങ്ങളുടെ ഇ-മെയില്‍ നിന്നും ഒരു മെയില്‍ അയച്ചാല്‍ മതി. ഇ പ്രോഗ്രാം ഒരുതരത്തില്‍ നല്ലതാണുകാരണം അത്യാവശ്യത്തിനു നമുക്ക് ഏവിടഏങ്കിലും പോകേണ്ടിവന്നാല്‍ നമ്മുടെ സിസ്റ്റം ഓണ്‍ ആണെങ്കില്‍ SMS and email ലുട നമുക്ക് സിസ്റ്റം കണ്ട്രോള്‍ ചെയാന്‍ സാധികും.
അതെങ്ങനയനാണ് ഏന്നു നമുക്ക് നോകം. ആദ്യം നിങള്‍ഇവിട ക്ലിക്ക് ചെയ്തുTweetMyPc ഏന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയുക അതിന്‍സ്ടല്‍ ചെയുക.

നിങ്ങള്‍ ആദ്യം Twitter എന്ന സൈറ്റില്‍   ഒരു അക്കൗണ്ട്‌ ഓപ്പണ്‍ ചെയുക.അതിനു ശേഷം TweetMyPc ഏന്ന സോഫ്റ്റ്‌വെയര്‍ലൂടെ  Logon ചെയുക.
ഇതില്‍ സെറ്റിംഗ്സ് സില്‍ മനുട മൊബൈല്‍ നമ്പര്‍ ,ഇമെയില്‍ ഐടി ഏനിവ ആഡ് ചെയുക.
1. ഈമെയിലിലൂടെ  TweetMyPc കണ്ട്രോള്‍ ചെയുവാന്‍ വേണ്ടി twitter@posterous.com ഏന്ന id ഇല്‍ മെയില്‍ അയച്ചാല്‍ മതിയാകും.
2. Mobile SMS വഴി നിങള്‍ കണ്ട്രോള്‍ ചെയുവാന്‍ ആഗ്രഹിക്കുന്നുന്ടെനക്കില്‍  അതിനു വേണ്ടി ഓരോ രാജ്യത്തിനും  പ്രതേകം പ്രതേകം കോഡ് ആണ്  ഉള്ളത് ഈ കോഡുകള്‍ താഴെ കൊടുക്കുന്നു.

Afghanistan: 40404 (Roshan)
Argentina: 89338 (Movistar and Personal)
Aruba: 176 (Digicel)
Antigua: 176 (Digicel customers)
Anguilla: 176 (Digicel customers)
Australia: 0198089488 (Telstra customers)
Bahrian 88000 (VIVA)
Bermuda: 176 (Digicel customers)
Brasil: 40404 (TIM customers)
Bhutan 40404 (B-mobile)
Bolivia: 40404 (Viva, Tigo customers)
Bonaire: 176 (Digicel)
Cameroon: 8711 (MTN)
Canada: 21212
Colombia: 40404 (Tigo)
Cambodia: 40404 (Cellcard, Smart Mobile)
Curacao: 176 (Digicel)
El Salvador: 40404 (Digicel and Tigo customers)
Fiji: 40404 (Digicel)
Grenada: 176 (Digicel customers)
Guatemala: 40404 (Tigo)
Guyana: 1443 (Digicel customers)
Haiti: 40404 (Digicel customers)
Honduras: 40404 (Digicel customers)
India: 53000 (Bharti Airtel, Reliance, Videocon customers)
Indonesia: 89887 (AXIS, 3, Telkomsel, XL, Axiata, TelkomFlexi, Bakari and Indosat)
Iraq: 71117 (Zain)
Ireland: 51210 (O2, Vodafone customers)
Jamaica: 176 (Digicel customers)
Jordan: 90903 (Zain customers)
Kuwait: 89887 (Zain customers)
Kyrgyzstan: 4040 (Megacom)
Macedonia: 40404 (VIP customers)
Madagascar: 40404 (VIP)
Malaysia: 28933 (Maxis, Tune Talk)
Mexico: 6464 (Telcel customers, only supports sending updates to Twitter)
Nauru: 40404 (Digicel customers)
New Zealand: 8987 (Vodafone and Telecom NZ customers)
Nicaragua: 89887 (Movistar)
Nigeria: 40404 (Zain customers)
Panama: 3010 (Digicel customers)
Papua New Guinea: 40404 (Digicel customers)
Paraguay: 40404 (Personal)
Romania: 89338 (Vodafone customers)
Saudi Arabia: 840404 (STC customers)
Sri Lanka: 40404 (Dialog customers, Telecom Mobitel)
St. Lucia: 176 (Digicel customers)
St. Vincent: 176 (Digicel customers)
St. Kitts: 176 (Digicel customers)
Sweden: 71017(3 customers)
Tonga: 40404 (Digicel customers)
Trinidad and Tobago: 40404 (Digicel customers)
Turkey: 2444 (Vodafone customers)
UK: 86444 (Vodafone, Orange, 3 and O2 customers)
United Arab Emirates: 335640404 (Zain)
US: 40404
നിങ്ങള്‍ക്ക് ഈ പ്രോഗ്രാമിനെക്കുറിച്ച്  കുടുതല്‍ അറിയാന്‍www.tweetmypc.com എന്ന സൈറ്റ് നോക്കുക .