Showing posts with label വിന്‍ഡോസ്‌. Show all posts
Showing posts with label വിന്‍ഡോസ്‌. Show all posts

Monday, April 22, 2013

നിങ്ങളുടെ വിന്‍ഡോസ്‌ XP സർവ്വീസ് പായ്ക്ക് 2 ല്‍ നിന്നും സർവ്വീസ് പായ്ക്ക് 3 ലേക്ക് Installation ഇല്ലാതെ മാറ്റാം

 ഇപ്പോൾ ഇറങ്ങുന്ന പല  സോഫ്റ്റ്‌വെയറുകളും ഗെയിംസുകളും വിന്‍ഡോസ്‌ XP സര്‍വീസ് പായ്ക്ക് 2 ല്‍ വര്‍ക്ക്‌ ചെയ്യില്ല.അതിനായി  വിന്‍ഡോസ്‌ XP സര്‍വീസ് പായ്ക്ക് 2 ല്‍ നിന്നും സര്‍വീസ് പായ്ക്ക് 3 ലേക്ക് മാറ്റേണ്ടി വരും .പലപ്പോഴും Installation ചെയ്യുമ്പോൾ എറർ വരുകയും ചെയ്യും . നമുക്ക് Installation ചെയ്യാതെ തന്നെ സര്‍വീസ് പായ്ക്ക് 2 ല്‍ നിന്നും സര്‍വീസ് പായ്ക്ക് 3 ലേക്ക് മാറ്റുന്ന വിദ്യ ആണിത് . 


1 . ആദ്യമായി Start -> Run തുറക്കുക.
2 . അതില്‍ "regedit " എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അമര്‍ത്തുക.
3 .അതില്‍ നിന്ന് താഴെ ചിത്രത്തില്‍ കാണുന്ന പോലെ HKEY_LOCAL_MACHINE\SYSTEM\ CurrentControlSet\ Control\ Windows എന്നതു തുറക്കുക.


4 . CSDVersion എന്നതിന്റെ വാല്യൂ 200 എന്നത് 300 എന്നാക്കി മാറ്റുക.


5 . registry എഡിറ്റര്‍ ക്ലോസ്‌ ചെയ്യുക.
6 . കമ്പ്യൂട്ടര്‍ റീബൂട്ട് ചെയ്ത ശേഷം നിങ്ങളുടെ വിന്‍ഡോസ്‌ XP സര്‍വീസ് പായ്ക്ക് 2 ല്‍ നിന്നും സര്‍വീസ് പായ്ക്ക് 3 ലേക്ക് മാറിയിട്ടുണ്ടാകും.


(നമ്മുടെ  Operating System  കാഴ്ച്ചയില്‍ ഒരു മാറ്റവും ഇത് ഉണ്ടാക്കില്ല. പക്ഷെ My Computer ന്റെ Properties എടുത്തു നോക്കിയാല്‍ വെര്‍ഷന്‍ സര്‍വീസ് പായ്ക്ക്  മാറിയതായി കാണാം.) 

Sunday, July 15, 2012

കമ്പ്യൂട്ടറിലുള്ള ഡ്യൂപ്ലിക്കേറ്റ്‌ ഫയലുകള്‍ റിമൂവ് ചെയ്യാനുള്ള ഒരു എളുപ്പ വഴി


നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഒരേ ഫയല്‍ തന്നെ 
പല ഡ്രൈവിലും ആവര്‍ത്തിച്ചു വരുന്നുണ്ടായിരിക്കും അത് 
നോക്കി കണ്ടുപിടിക്കാന്‍വളരെ പാടാണ്.എന്നാല്‍  അതിനുള്ള 
ഒരു എളുപ്പ വഴിയാണ്  ഇത്.
മാത്രമല്ല ഒരുപാട് സ്പെയ്സും ലാഭിക്കാം
അതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്
സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ഒരുപാട് ഫയലുകള്‍ കണ്ടുപിടിക്കും
അതില്‍ സോഫ്റ്റ്‌വെയര്‍ ഫയലും കാണും അത് കൊണ്ട്
ഫോട്ടോകള്‍, സോങ്ങ്സ്, വീഡിയോസ് എന്നിവ മാത്രം
കളയുന്നതാണ് നല്ലത്...


(പോസ്റ്റിനു കടപ്പാട് -മുഹമ്മദ്‌ നാഷിദ്-സുഹൃത്ത്‌ ഡോട്ട് കോം )

Wednesday, August 10, 2011

പിസിയെ സുരക്ഷിതമാക്കാം .. സൌജന്യമായി ...

പണമൊന്നും ചെലവാക്കാതെ തന്നെ കമ്പ്യൂട്ടറുകള്‍ക്ക് സുരക്ഷ നല്‍കുന്ന ധാരാളം സംവിധാനങ്ങള്‍ ഇന്നുണ്ട്. ഇവ എങ്ങനെയെന്ന് മനസ്സിലാക്കിയാല്‍ പിസി സുരക്ഷയെക്കുറിച്ച് വേവലാതിയും വേണ്ട അനാവശ്യ ചെലവുകള്‍ ഉണ്ടാകുകയുമില്ല. ഇന്നത്തെ കാലത്ത് ഒരു പിസി പൂര്‍ണ്ണമായും സുരക്ഷിതമാകണമെങ്കില്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം പോര, ഇന്റര്‍നെറ്റ്, നെറ്റ്‌വര്‍ക്ക് ഭീഷണികളെക്കുറിച്ചുള്ള അവബോധവും ബ്രൗസിംഗില്‍ ജാഗ്രത പുലര്‍ത്തുന്നതും ആവശ്യമാണ്. പറഞ്ഞുവന്നത് മറ്റൊന്നാണ്, പിസി സുരക്ഷയ്ക്കായി നമുക്കിടയില്‍ ഇപ്പോള്‍ സൗജന്യ ടൂളുകള്‍ അഥവാ സംവിധാനങ്ങള്‍ ഉണ്ടെന്നാണ്.


വിന്‍ഡോസ് ഫയല്‍ ഷെയറിംഗ് ചെയ്യാതിരിക്കുക

നെറ്റ്‌വര്‍ക്കുകളില്‍ കൂടിയാണ് പല മാല്‍വെയറുകളും ഓരോ പിസികളിലും കടന്നുകൂടുന്നത്. നിങ്ങളില്‍ ഒരു വലിയൊരുവിഭാഗവും വിന്‍ഡോസ് ഫയല്‍ ഷെയറിംഗ് സംവിധാനം ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടാകില്ലേ. എന്നാല്‍ അത് അപകടമാണ്. വേംസ്, വൈറസ് ഉള്‍പ്പടെയുള്ള ഭീഷണികള്‍ക്ക് സിസ്റ്റം കീഴടങ്ങാന്‍ ഇത് കാരണമാകുന്നുണ്ട്. ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്ക് നെറ്റ്‌വര്‍ക്ക് വഴി ഫയലുകള്‍ ഷെയര്‍ ചെയ്യുന്നതാണ് ഫയല്‍ ഷെയറിംഗ്. വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ പല രീതികളിലുള്ള ഫയല്‍ ഷെയറിംഗ് ഉണ്ട്. ലോക്കല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചും വെര്‍ച്വല്‍ സര്‍വ്വറിലേക്കും അങ്ങനെ ധാരാളം. നിങ്ങളുടെ വീട്ടില്‍ ഒന്നിലേറെ കമ്പ്യൂട്ടറില്ലെങ്കില്‍ അവ ഒരേ നെറ്റ്‌വര്‍ക്കിലല്ലെങ്കില്‍ ഫയല്‍ ഷെയറിംഗ് ഓപ്ഷന്‍ ടേണ്‍ ഓഫ് ചെയ്യുന്നതാണ് ഉത്തമം. 

ടേണ്‍ ഓഫ് ചെയ്യുന്ന വിധം: കണ്‍ട്രോള്‍ പാനലില്‍ പോയി നെറ്റ്‌വര്‍ക്ക് കണക്ഷന്‍ വിന്‍ഡോ എടുക്കുക. അവിടെ കാണുന്ന നെറ്റ്‌വര്‍ക്ക് അഡാപ്റ്റര്‍ റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപെര്‍ട്ടീസില്‍ ക്ലിക്ക് ചെയ്യുക. വിന്‍ഡോസ് ഫയല്‍ ഷെയറിംഗിന് നേരെയുള്ള ചെക്ക്‌ബോക്‌സ് അണ്‍ചെക്ക് ചെയ്താല്‍ മതി. ഇനി അഥവാ നിങ്ങള്‍ക്ക് നെറ്റ്‌വര്‍ക്ക് ഷെയറിംഗ് ആവശ്യമുള്ളതാണെങ്കില്‍ എപ്പോഴും സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. 

നെറ്റ്‌വര്‍ക്ക് കണക്ഷന്‍ നിരീക്ഷിക്കുക 

ഫയലുകളെ കറപ്റ്റ് ആക്കുകയും സിസ്റ്റം പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും ചെയ്യുന്ന വൈറസുകള്‍ ഇന്നുണ്ട്. വൈറസ് ബാധയുണ്ടായാല്‍ ഇന്റര്‍നെറ്റിലൂടെ അത് മറ്റുള്ള സിസ്റ്റങ്ങളിലേക്കും വൈറസുകളെ സ്പാം രൂപത്തിലും മറ്റും എത്തിക്കുന്നു. ഒരു നെറ്റ്‌വര്‍ക്ക് ബാന്‍ഡ്‌വിഡ്ത്ത് മോണിറ്ററുണ്ടെങ്കില്‍ ഇത്തരം ഭീഷണികളെ ഒരു പരിധി വരെ തടയാനാകും. വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റം ഇത്തരത്തില്‍ റിസോഴ്‌സ് മോണിറ്ററെന്ന നെറ്റ്‌വര്‍ക്ക് മോണിറ്റര്‍ ബില്‍റ്റ് ഇന്‍ ആയി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷിതമായ ബ്രൗസിംഗ്

വെബ് ബ്രൗസറുകളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ വേണം എപ്പോഴും ബ്രൗസിംഗിന് ഉപയോഗിക്കാന്‍. ഫയര്‍ഫോക്‌സ്, ക്രോം, ഒപേറ, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്നിവയുടെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

സൗജന്യ മാല്‍വെയര്‍ റിമൂവല്‍ ടൂള്‍

ഇന്ന് ധാരാളം മാല്‍വെയര്‍ റിമൂവല്‍ ടൂളുകള്‍ സൗജന്യമായി ലഭിക്കുന്നുണ്ട്. സ്‌പൈബോട്ട്, ഹൈജാക്ക്ദിസ്, സിമാന്‍ടെകിന്റെ പവര്‍ ഇറേസര്‍ എന്നിവയാണ് ഇതില്‍ ചിലത്. ഇവ ഓരോന്നും ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് വേണം സ്വീകരിക്കാന്‍ എന്ന് കൂടി ശ്രദ്ധിക്കുക. കാരണം ഇത്തരം പേരുകള്‍ അനുകരിച്ച് സ്പാമുകളും ധാരാളമാണ്. ആന്റിവൈറസ് കമ്പനികളും ഇത്തരം ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്.

വെബ് അധിഷ്ഠിത സ്‌കാനറുകള്‍

ആന്റിവൈറസുകള്‍ നമ്മുടെ സിസ്റ്റത്തിന്റെ സുരക്ഷാമതിലാണ്. എന്നാല്‍ ഇവ വേണമെന്നില്ല അല്ലെങ്കില്‍ അവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മടിയോ ഉള്ളവര്‍ക്കായി ഒരു മാര്‍ഗ്ഗം പറയാം. ഓണ്‍ലൈന്‍ ആന്റിവൈറസ് സ്‌കാനറുകള്‍ ഉപയോഗിക്കാം. ഇവ സൗജന്യമാണ്. ജാവ ആപ്ലിക്കേഷനോ ആക്റ്റീവ് എക്‌സ് എന്ന പ്രോഗ്രാമിംഗ് ലാംഗ്വേജോ ഉപയോഗിച്ചാണ് ഈ സ്‌കാനറുകള്‍ സിസ്റ്റം സ്‌കാന്‍ ചെയ്യുന്നത്. ഇവയെല്ലാം ഉപയോഗിക്കാമെങ്കിലും സിസ്റ്റത്തെ അടിസ്ഥാനമായി സുരക്ഷിതമാക്കുന്നതിന് ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.

സൗജന്യ ഓണ്‍ലൈന്‍ വൈറസ് സ്‌കാനര്‍

ഇഎസ്ഇടി, ട്രന്‍ഡ്‌മൈക്രോ എന്നീ സെക്യൂരിറ്റി കമ്പനികള്‍ സൗജന്യ ഓണ്‍ലൈന്‍ വൈറസ് സ്‌കാനര്‍ ലഭ്യമാക്കുന്നുണ്ട്. ഇവ പൂര്‍ണ്ണമായും സിസ്റ്റത്തെ സംരക്ഷിക്കില്ലെങ്കിലും സിസ്റ്റം വലിയ മാല്‍വെയറുകളുടെ പിടിയിലാകുമോ എന്ന ആശങ്ക ഇവ ഉപയോഗിച്ച് മാറ്റാം.

അണ്‍ലോക്കര്‍ ഉപയോഗിക്കുക

സിസ്റ്റത്തില്‍ മാല്‍വെയര്‍ സ്ഥിതി ചെയ്യുക ഏതെങ്കിലും ഫോള്‍ഡറില്‍ ഫയലിന്റെ രൂപത്തിലാകും. അവ ഏത് സമയത്തും പ്രവര്‍ത്തിക്കുന്നത് കാരണം സിസ്റ്റത്തില്‍ നിന്ന് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുകയുമില്ല. കാരണം ഒരു ഫയല്‍ ഓപണ്‍ ചെയ്ത് വെച്ച് അവ ഡിലീറ്റ് ചെയ്യാന്‍ സാധ്യമല്ലല്ലോ. ഇത്തരം മാല്‍വെയറുകളെ ചെറുക്കാന്‍ അണ്‍ലോക്കര്‍ എന്ന ടൂളിന് സാധിക്കും. ഇത്തരം ഫയലുകള്‍ തുറക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. ഈ അപകടകരമായ ആപ്ലിക്കേഷനെ നശിപ്പിക്കാനും ഉപയോക്താക്കള്‍ ഫയലിന്റെ പ്രവര്‍ത്തനം കണ്ടെത്തുന്നതിന് വേണ്ടി അത് റീനെയിം ചെയ്യാനും അണ്‍ലോക്കര്‍ സഹായിക്കുന്നു.

ഓട്ടോറണ്‍ ഡിസേബിള്‍ ചെയ്യുക

വിന്‍ഡോസിലെ ഓട്ടോറണ്‍ സൗകര്യം ആക്റ്റീവ് ചെയ്യാതിരിക്കുക. ഒരു ഡിവിഡി ഇന്‍സേര്‍ട്ട് ചെയ്യുമ്പോഴോ അല്ലെങ്കില്‍ ഫ്ലാഷ്ഡ്രൈവ് കണക്റ്റ് ചെയ്യുമ്പോഴോ ആണ് ഓട്ടോറണ്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഡീഫോള്‍ട്ട് മീഡിയ പ്ലെയര്‍ ഉപയോഗിച്ച് ആ ഡിവിഡിയോ സിഡിയോ ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യാന്‍ ഉപഭോക്താവിന് സൗകര്യമൊരുക്കുകയാണ് ഓട്ടോറണ്‍ ചെയ്യുന്നത്. ഫ്ലാഷ് ഡ്രൈവുകളുടെ കാര്യത്തില്‍ Autorun.inf ഫയല്‍ സുരക്ഷിതമല്ല. ഓട്ടോറണ്‍ ഫങ്ഷന്‍ ഉപയോഗിക്കുന്ന പിസികളില്‍ ഫ്ലാഷ് ഡ്രൈവ് ഇന്‍സെര്‍ട്ട് ചെയ്യുകയാണെങ്കില്‍ വൈറസ് ഡ്രൈവിലെ ഏതെങ്കിലും ഫോള്‍ഡറില്‍ ഒളിഞ്ഞിരുന്ന് പ്രവര്‍ത്തനം തുടങ്ങുന്നതാണ്.

ഫ്ലാഷ് ഡ്രൈവുകള്‍ പരിശോധിക്കുക 

ഡോസ് (ഡിഒഎസ്) കമാന്റുകള്‍ നല്‍കി ഫ്ലാഷ് ഡ്രൈവുകള്‍ സ്‌കാന്‍ ചെയ്യാവുന്നതാണ്. വൈറസ് സാന്നിധ്യം അറിയുന്നതിന് വേണ്ടിയാണിത്. അതിന് Start > Run വിന്‍ഡോയില്‍ cmd എന്ന കമാന്‍ഡ് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് (ഉദാഹരണത്തിന്) എച്ച് ഡ്രൈവെന്നാണ് ഫ്ലാഷ് ഡ്രൈവ് കാണിക്കുന്നതെങ്കില്‍ H: എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് DIR/ah എന്ന് ടൈപ്പ് ചെയ്താല്‍ എല്ലാ ഒളിഞ്ഞിരിക്കുന്ന ഫയലുകളും കാണാനാകും. Autorun.inf എന്ന ഫയല്‍ ഹൈഡ് ആയി കാണുകയാണെങ്കില്‍ ഡ്രൈവിന് വൈറസ് ബാധയുണ്ടെന്നാണ് പൊതുവായ അര്‍ത്ഥം. അവ ഡിലീറ്റ് ചെയ്യണമെങ്കില്‍ ആദ്യം (ഉദാഹരണത്തിന്) ATTRIB -r -s -h AUTORUN.INF എന്ന് ടൈപ്പ് ചെയ്ത് പിന്നീട് DEL AUTORUN.INF എന്നും ടൈപ്പ് ചെയ്യുക.

Thursday, April 21, 2011

വിന്‍ഡോസ് ഇവന്‍റ്സില്‍ സ്വന്തം സൌണ്ട്



മൊബൈല്‍ ഫോണിലെ റിങ് ടോണ്‍ മാറ്റുന്നതുപോലെ വിന്‍ഡോസ് ഡീഫോള്‍ട്ട് സൌണ്ട് സ്കീം നമ്മുടെ ഇഷ്ട്ടാനുസരണം മാറ്റാന്‍ സാധിക്കും.വിന്‍ഡോസിലെ ഇവന്‍റുകളിലും പ്രോഗ്രാമുകളിലും പ്രസ്തുത സൌണ്ട് അപ്ലൈ ചെയ്യാനും കഴിയും. ഇത്തരത്തില്‍ ഇഷ്ടഗാനങ്ങള്‍,സിനിമകള്‍ തുടങ്ങിയവ വിന്‍ഡോസ് ഇവന്‍റ്സ് സൌണ്ടായി ആഡ് ചെയ്യാം.ഇതിലൂടെ കമ്പ്യൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ നമ്മുടെ ശബ്ദം കേള്‍ക്കാം.അതിനായി ആദ്യം ശബ്ദം റെക്കോര്‍ഡ് ചെയ്ത് വിന്‍ഡോസ് മീഡിയാ ഫോള്‍ഡറില്‍ സേവ് ചെയ്യുക.
താഴെപ്പറയുന്ന സ്റ്റെപ്പുകളിലൂടെ വിന്‍ഡോസിലെ ഡീഫോള്‍ട്ട് സൌണ്ട് സെറ്റിങ്ങ്സ് എഡിറ്റ് ചെയ്യാം.
(ഇവിടെ വിന്‍ഡോസ് 7 ആണുപയോഗിച്ചിരിക്കുന്നത്.)
Start–>Control Panel–>Hardware and Sound–>Sound
സെലക്ട് ചെയ്യുക. (ചിത്രം-1 ശ്രദ്ധിക്കുക)
Control Panel
തുടര്‍ന്ന് സൌണ്ട് ഡയലോഗ് ബോക്സ് ദ്യശ്യമാകും.ഇതിലെ Sounds ടാബ് ക്ലിക്ക് ചെയ്യുക.
Hardware and Sound
Sound Scheme-ല്‍ Save as ഡയലോഗ് ബോക്സില്‍ നാം സെറ്റ് ചെയ്യുന്ന Favorites സ്കീമിന്‍റെ പുതിയ പേര്‌ ടൈപ്പ് ചെയ്ത് Ok അമര്‍ത്തുക.
Sound
“Program Events”നു താഴെയുള്ള Event സെലക്ട് ചെയ്ത് വിന്‍ഡോസ് മീഡിയാ ഫോള്‍ഡറില്‍ നിന്നും പുതിയ സൌണ്ട് ഫയല്‍ കൂട്ടിച്ചേര്‍ക്കാനായി Browse ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
വിന്‍ഡോസ് മീഡിയാ ഫോള്‍ഡറിന്‍റെ ഡീഫോള്‍ട്ട് പാത്ത്  = C:\Windows\Media. എന്നാണ്‌.
ഇപ്പോള്‍  Favorit സൌണ്ടുകളോടു കൂടിയ Customized Sound Scheme ക്രിയേറ്റ് ചെയ്തിരിക്കുകയാണ്‌.
ഇനി സൌണ്ട് ലോഡ് ചെയ്യാനായി Open ബട്ടണില്‍ ക്ലിക്കുക.
കുറിപ്പ്: ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഫയലുകള്‍ .Wav ഫോര്‍മാറ്റിലായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.
MP3,avi,Mp4 എന്നീ ഫോര്‍മാറ്റിലുള്ള ഫയലുകളെ ഏതെങ്കിലും മീഡിയ കണ്‍വെര്‍ട്ടര്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് വേവ് ഫോര്‍മാറ്റിലേക്ക് കണ്‍വെര്‍ട്ട് ചെയ്താല്‍ മാത്രമേ ഈ ആവശ്യത്തിനായി ഉപയോഗിക്കാനാവൂ.


Friday, April 8, 2011

ഫോള്‍ഡര്‍ ബ്രൌസിംഗ് സ്പീഡ് കൂട്ടുവാന്‍ ഒരു മാര്‍ഗം

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും ,നമ്മള്‍ my computer അല്ലെങ്കില്‍ മറ്റു ഫോള്‍ഡര്‍കള്‍ തുറക്കുമ്പോഴും വളരെ സാവധാനം ആയിരിക്കും അവ തുറന്നു വരിക.ഇതിനു കാരണം windows folders നമ്മള്‍ എപ്പോള്‍ ഓപ്പണ്‍ ചെയ്യുമ്പോഴും windows xp ഓട്ടോമറ്റിക്ക് ആയി network files ഉം printers ഉം സെര്‍ച്ച്‌ ചെയ്യുന്നത് കൊണ്ടാണ്.അത് നമുക്ക് മാറ്റിയെടുത്ത് സ്പീഡ് കൂട്ടം.


1.ആദ്യം my computer ഓപ്പണ്‍ ചെയ്യുക.
2.ക്ലിക്ക് Tools മെനു
3.ക്ലിക്ക് Folder options...
4.ക്ലിക്ക് View ടാബ്
5.അതില്‍ Automatically search for network folders and printers ടിക്ക്
ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കി Apply കൊടുത്ത് Ok അടിക്കുക.
6.ഇനി കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട്‌ ചെയ്യുക.

ഇനി ഒന്ന് ചെക്ക് ചെയ്യു