Tuesday, January 25, 2011

ഗൂഗിള്‍ ടോക്കില്‍ ഇംഗ്ലീഷ്-മലയാളം ഡിക്ഷണറി -


ഇംഗ്ലീഷ് നന്നായി അറിയുന്ന സുഹൃത്തുക്കള്‍ പോലും ചിലപ്പോള്‍ വിദേശികളായിട്ടുള്ള ഫ്രണ്ട്സുമായി ചാറ്റ് ചെയ്യുമ്പോള്‍ ചില വാക്കുകളുടെ അര്‍ത്ഥം അറിയാനായി ഡിക്ഷണറി തപ്പുന്നത് കാണാം, അപ്പോള്‍ ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവും അതേ ചാറ്റിംഗ് ലിസ്റ്റില്‍ തന്നെ ഇംഗ്ലീഷ് നന്നായി അറിയുന്ന ഒരു സുഹൃത്ത് എപ്പോഴും ഉണ്ടായിരുന്നെങ്കില്‍ എന്ന്,
അതേ....... അത് സത്യമാവുകയാണ്, നിങ്ങള്‍ക്കുവേണ്ടി ഒരു സുഹൃത്ത് (ഇതൊരു കമ്പ്യൂട്ടര്‍ പ്രോഗ്രാം ആണ്) നിങ്ങളുടെ ചാറ്റ് ലിസ്റ്റില്‍ നിങ്ങള്‍ക്കുവേണ്ടി ഇംഗ്ലീഷ് അക്ഷരങ്ങളുടെ അര്‍ത്ഥങ്ങള്‍ പറഞ്ഞു തരും. അതിന് നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം.

eng.mal.dict@gmail.com എന്ന അഡ്രസ്സിലേക്ക് ഒരു ഫ്രണ്ട് റിക്ക്വസ്റ്റ് അയക്കുക, നിങ്ങളുടെ ഫ്രണ്ട്സ് റിക്ക്വസ്റ്റ് അംഗീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഏത് ഇംഗ്ലീഷ് വാക്കിന്‍റെയും അര്‍ത്ഥം കണ്ടുപിടിക്കാന്‍ ചാറ്റ് ബോക്സില്‍ ആ വാക്ക് ടൈപ്പ് ചെയ്ത് എന്‍റര്‍ അമര്‍ത്തുക ഉടനെ തന്നെ നിങ്ങള്‍ക്ക് മറുപടിയായി അതിന്‍റെ അര്‍ത്ഥം കാണാന്‍ കഴിയും

No comments:

Post a Comment

വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും അറിയുക്കുക .